ഇന്ത്യന്‍ വംശജനായ കനേഡിയന്‍ പ്രതിരോധമന്ത്രിക്കെതിരേ വംശീയാധിക്ഷേപം

 

ടൊറന്റോ: ഇന്ത്യന്‍ വംശജനായ കാനഡ പ്രതിരോധമന്ത്രിക്കെതിരേ വംശീയാധിക്ഷേപം. കഴിഞ്ഞ ആഴ്ച ഭരണമേറ്റെടുത്ത സിക്ക് വംശജനായ ഹര്‍ജിത് സജനെയാണു നവമാധ്യമത്തിലൂടെ സൈനികന്‍ അധിക്ഷേപിച്ചത്. ഫ്രഞ്ച് ഭാഷയിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. സജന്റെ വംശത്തെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റാണു ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതെന്നാണു റിപ്പോര്‍ട്ട്. എന്താണ് എഴുതിയിരുന്നത് എന്നതിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. ആരാണു പോസ്റ്റ് ചെയ്തതെന്നതും വെളിപ്പെടുത്തിയിട്ടില്ല.

സംഭവം വിമര്‍ശനത്തിനു കാരണമായതോടെ മിനിറ്റുകള്‍ക്കകം പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഹര്‍ജിത് സജന്റെ ചെറുപ്പകാലത്തു കുടുംബം കാനഡയില്‍ കുടിയേറിയതാണ്. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം സൈന്യം ആരംഭിച്ചു.
-എജെ-

Share this news

Leave a Reply

%d bloggers like this: