ഇന്ത്യന്‍ ഫാമിലി ക്ലബ്ബ് , ബ്ലാഞ്ചസ്‌ടൌണ്‍: ‘കലാസന്ധ്യ സീസണ്‍ 2 ‘,മെഗാഷോ

ഇന്ത്യന്‍ ഫാമിലി ക്ലബ്ബ് , ബ്ലാഞ്ചസ്‌ടൌണ്‍ നാടക നൃത്ത സംഗീത കലകളെ കോര്‍ത്തിണക്കി ‘കലാസന്ധ്യ സീസണ്‍ 2 ‘,മെഗാഷോ നവംബര്‍ 7 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിമുതല്‍ ഡണ്‍ബോയന്‍ കമ്മ്യൂണിറ്റി സെന്ററില്‍ അവതരിപ്പിക്കുന്നു.അയര്‍ലണ്ടിലെ നാടക പ്രേമികള്‍ക്കായൊരുക്കുന്ന , പ്രശസ്ത നാടകകൃത്ത് എ ശാന്തകുമാറിന്റെ ‘ഒരു ദേശം നുണപറയുന്നു ‘ എന്ന സാമൂഹിക നാടകം, തോമസ് അന്തോണിയുടെയും ബിനു അന്തോണിയുടെയും സംവിധാനത്തില്‍ ,സലിന്‍ ശ്രീനിവാസ് , തോമസ് അന്തോണി, ബിനു അന്തോണി , ജോണ്‍ മാത്യു, ജോസ് ജോണ്‍, വിനോദ് കുമാര്‍ , റോളി ചാക്കോ , ബില്‍ജി പിന്റു, നിജു മധു, സൈല സാജു എന്നിവര്‍ അഭിനയിക്കുന്നു .അയര്‍ലണ്ടിലെ യുവ നര്‍ത്തകരെ ഉള്‍പ്പെടുത്തി മീന റാമിന്റെ ശിക്ഷണത്തില്‍ ശ്രീ ശിവ അക്കാദമി ഒരുക്കുന്ന നൃത്ത സന്ധ്യ ഈ മെഗാ ഷോയ്ക്ക് നിറപ്പകിട്ടേകും .അനുഗ്രഹീത ഗായകരായ ദിബു മാത്യു , വസന്ത് പിള്ളൈ, ജില്‍ബി ടോണി എന്നിവര്‍ നയിക്കുന്ന സംഗീത സായാഹ്നം കലാസന്ധ്യക്കു ശ്രുതിമാതുര്യമേകും .

Share this news

Leave a Reply

%d bloggers like this: