ഇന്ത്യന്‍ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റാകാന്‍ ഒരുങ്ങി ശുഭാംഗി സ്വരൂപ്

ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റാകാന്‍ തയ്യാറെടുത്ത് ഉത്തര്‍പ്രദേശ് സ്വദേശി ശുഭാംഗി സ്വരൂപ്. ഏഴിമല നാവിക അക്കാദമിയില്‍ വെച്ചുനടന്ന പാസിംഗ് ഔട്ട് പരേഡോടെ ചരിത്രമുഹൂര്‍ത്തത്തിന് തൊട്ടരികെ എത്തിയിരിക്കുകയാണ് ശുഭാംഗി. നാല് വനിതകളാണ് ഇന്നലെ പുറത്തിറങ്ങിയ ബാച്ചില്‍ ഉള്‍പ്പെട്ടത്.

ദില്ലിയിലെ ആസ്താ സേഗള്‍, പുതുച്ചേരിയിലെ രൂപ, കേരളത്തിലെ ശക്തിമായ എന്നിവരാണ് ഇന്നലെ ഏഴിമലയില്‍ നിന്ന് കോഴ്സ് പൂര്‍ത്തിയാക്കി ഇറങ്ങിയ മറ്റ് മൂന്നുപേര്‍. ആയുധങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന വിഭാഗത്തിലാണ് ഇവര്‍. ബുധനാഴ്ചയാണ് അഭിമാനമുയര്‍ത്തി ഏഴിമല നാവിക അക്കാദമിയില്‍ നിന്ന് ആദ്യ വനിതാ പൈലറ്റുള്‍പ്പെടെ 328 നാവികര്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്.

‘ഇത് അത്ഭുതപ്പെടുത്തുന്ന നിമിഷം മാത്രമല്ല, മറിച്ച് ഏറെ ഉത്തരവാദിത്വം നല്‍കുന്നതുകൂടിയാണ്’ ശുഭാംഗി മാധ്യമങ്ങളോട് പറഞ്ഞു. വിശാഖപട്ടണം നേവി കമാന്‍ഡറായ ഗ്യാന്‍ സ്വരൂപിന്റെയും നേവി സ്‌കൂള്‍ അധ്യാപിക കല്‍പന സ്വരൂപിന്റെയും മകളാണ് ശുഭാംഗി. ഹൈദരാബാദ് വ്യോമസേനയിലോ കൊച്ചിയിലോ ആയിരിക്കും
ശുഭാംഗി ജോലിയില്‍ പ്രവേശിക്കുകയെന്നാണ് വിവരം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: