ഇന്ത്യന്‍‌ ഫിലിം ഫെസ്റ്റീവല്‍ സെപ്തംബര്‍ 25മുതല്‍ 27 വരെ..മുസാഫര്‍ അലി അതിഥി

ഡബ്ലിന്‍: ഇന്ത്യന്‍‌ ഫിലിം ഫെസ്റ്റീവല്‍ സെപ്തംബര്‍ 25മുതല്‍ 27 വരെ. ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടനം ബുധനാഴ്ച്ച റിനീലാഗിലെ കറി ഹൗസ് റസ്റ്ററന്‍റില്‍ ഉദ്ഘാടം ചെയ്തു. ഇത് ആറാം വര്‍ഷമാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. പഴയ ക്ലാസിക് ചിത്രങ്ങള്‍ മുതല്‍ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍വരെ പ്രദര്‍ശിപ്പിക്കാറുണ്ട്. ഉജ്ജ്വലമായ പരിപാടികളോടെ 25 വെള്ളിയാഴ്ച്ച പരിപാടികള്‍ക്ക് തുടക്കമാകും. ഡിഎല്‍ആര്‍ ലെക്സികോണ്‍, ചെസ്റ്റര്‍ ബ്യൂട്ടി, പീയേഴ്സ് സ്ട്രീറ്റ് ലൈബ്രറീസ് എന്നിവിടങ്ങളിലായിരിക്കും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ സിനിമയിലെ ഡയറക്ടര്‍മാരില്‍ പ്രമുഖനായ മുസാഫര്‍ അലി സെപ്തംബര്‍ 25ന് ഡിഎല്‍ആര്‍ ലെക്സികോണ്‍ ലൈബ്രറിയില്‍ ഉച്ചയ്ക്ക് ഒരുമണിക്ക് എത്തുന്നുണ്ട്.

ഇന്ത്യന്‍ സിനിമയുടെ അത്ഭുത ലോകവും സംസ്കാരവും അയര്‍ലന്‍ഡില്‍ ഒരിക്കല്‍ കൂടി തുറന്ന് നല്‍കാനായതില്‍ അഭിമാനമുണ്ടെന്ന് പരിപാടി ഉദ്ഘാടം ചെയ്ത് കൊണ്ട്  ഇന്ത്യന്‍ അംബാസഡര്‍ രാധിക ലാല്‍ ലോകേഷ് പറ‍ഞ്ഞു. ഇരു രാജ്യങ്ങളിലെയും വിനോദ വ്യവസായത്തിന് ആരോഗ്യകരമായ കൈമാറ്റങ്ങള്‍ നടത്താന്‍ ഇത്തരം പരിപാടികളിലൂടെ കഴിയും. വരും വര്‍ഷങ്ങളില്‍ ഈ സാധ്യതകള്‍ കൂടുതല്‍ ഉണ്ടാകുമെന്ന് കരുതുന്നതായും രാധിക ലോകേഷ് പറഞ്ഞു. ഫിലിം ഫെസ്റ്റിവല്‍ ഇന്ത്യന്‍ രീതിയില്‍ ഗ്ലാമറോടെയും ആഘോഷത്തോടെയുമാണ് തുടങ്ങുന്നതെന്ന് അധികൃതര്‍ പറയുന്നുണ്ട്. മുസാഫര്‍ അലി ഭാര്യയോടൊപ്പം അയര്‍ലന്‍ഡിലേക്ക് തിരിച്ചിട്ടുണ്ട്. റെഡ് കാര്‍പെറ്റ് പരിപാടി വൈന്‍ വിളിമ്പിയാണ് തുടങ്ങുന്നത്. അതിന് മുമ്പ് ഇന്ത്യന്‍ രുചികളും അറിയുന്നതിന് അസവരം ഉണ്ടാകും. തുടര്‍ന്ന് അലിയുടെ ഏറ്റവും പുതിയ ചിത്രമായ ജാനിസാറിന്‍റെ പ്രദര്‍ശനം നടക്കും. അയര്‍ലന്‍ഡില്‍ ആദ്യമായി ചിത്രീകരിച്ച ഇന്ത്യന്‍ചിത്രം ഏക് താ ടൈഗറും പ്രദര്‍ശനത്തിനുണ്ട്. എട്ട് മില്യണ്‍ യൂറോ ആയിരുന്നു ചിത്രമെടുക്കാന്‍ ചെലവ് വന്നത്. ഇതില്‍ 1.6 മില്യണും അയര്‍ലന്‍ഡിലാണ് ചെലവഴിച്ചത്. ചിത്രം നേടിയതാകട്ടെ 35 മില്യണ്‍ യൂറോ ആണ്.

പുതിയ ഇന്തോ-ഐറിഷ് ചിത്രീകരണ ചിത്രം അടുത്ത വര്‍ഷം പുറത്തിറക്കും TheLast Mutineer എന്ന് പേരിട്ടിരിക്കുന്ന ചിത്രം 1916 ലെ കോണാക്ട് റേഞ്ച്ഴ്സ് കലാപത്തിന്‍റെ നൂറാം വാര്‍ഷികത്തിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഒരു മില്യണ്‍ യൂറോയാണ് ചിത്രംഅയര്‍ലന്‍ഡില്‍ ചെലവിട്ടിരിക്കുന്നത്. ഇന്ത്യന്‍ സിനിമയെ അവതരിപ്പിക്കുകയും അതോടൊപ്പം ഇന്ത്യന്‍ സിനിമാ നിക്ഷേപകര്‍ക്ക് അയര്‍ലന്‍ഡില്‍ നിക്ഷേപത്തിന് പ്രോത്സാഹനവുമാവുകയാണ് ഇത്തരം പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ അതുല്‍തിവാരി, ഗുല്‍പനാഗ് തുടങ്ങി ഇന്ത്യന്‍ സാംസ്കാരിക മേഖലയില്‍ നിന്ന് പ്രമുഖരായവരാണ് പരിപാടിയില്‍ പങ്കെടുത്തിരുന്നത്. വിശാല്‍ ഭരദ്വാജ്, പ്രാകാശ് ജാ, ശ്യാം ബെനഗല്‍ പോലുള്ള പ്രമുഖ സംവിധായകരും എത്തിയിട്ടുണ്ട്.

മുസാഫര്‍ അലിയും അദ്ദേഹത്തിന്‍റെ ഭാര്യ മീരാ മുസാഫര്‍ അലിയും ഇന്ത്യയിലെ മുതിര്‍ന്ന സിനിമാ നിര്‍മ്മാതാക്കളാണ്. ഇന്ത്യയിലെ നാലാമത്തെ പരമോന്നത ബഹുമതിയായ പദ്മശ്രീ കലാമേഖലയിലെ സംഭാവനക്ക് മുസാഫര്‍ അലിയെ തേടിയെത്തി. കഴിഞ്ഞ വര്‍ഷം രാജീവ് ഗാന്ധി നാഷണല്‍ സദ്ഭാവന അവാര്‍ഡിനും അര്‍ഹനായി. മീരാ അലി അറിയപ്പെടുന്ന സനിമാ നിര്‍മ്മാതാവും എഴുത്തുകാരിയും ഫാഷന്‍ ഡിസൈനറുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Siraj Zaidi, Festival Director, Tel: 087 2832259
Mary O’Sullivan, Festival Manager Tel: 086 8044748
Email: info@indianfilmfestivalofireland.ie
www.indianfilmfestivalofireland.ie
Facebook: https://www.facebook.com/IndianFilmFestivalofIreland
Twitter: https://twitter.com/IFFI_ie

Share this news

Leave a Reply

%d bloggers like this: