ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ വനിതാ പര്‍വ്വതാരോഹണ സംഘം സജ്ജമാകുന്നു

ന്യൂഡല്‍ഹി : സാഹസികതയില്‍ താത്പര്യമുള്ള ഇന്ത്യന്‍ വനിതകള്‍ക്ക് അവസരങ്ങള്‍ ഒരുക്കുകയാണ് ഐടിബിപി. ഇന്ത്യന്‍ ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഐടിബിപി യില്‍ വനിതകളുടെ പര്‍വ്വതാരോഹണ സംഘത്തെ സജ്ജമാക്കുന്നു. 2017 ജനുവരിയില്‍ ആണ് ഐടിബിപി വനിതാ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയത്. അതിനുശേഷം ഈ ഉദ്യോഗസ്ഥരെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അരുണാചല്‍ പ്രദേശ് മുതല്‍ ലഡാക്ക് വരെ നിയമിക്കുകയും ചെയ്തു.

സേനയില്‍ എത്തുന്ന വനിതകളില്‍ സാഹസികത ഇഷ്ടപെടുന്നവരെ പര്‍വ്വതാരോഹണ സംഘത്തിന്റെ ഭാഗമാക്കി ഇവര്‍ക്ക് പരിശീലനം നല്‍കി നിലവില്‍ 14 അംഗങ്ങളുള്ള സംഘമാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. പര്‍വ്വതാരോഹണ സംഘത്തെ തയ്യാറാകുന്നതോടൊപ്പം കൊടുമുടികളില്‍ പ്രതിസന്ധിയില്‍ പെടുന്നവരെ കണ്ടെത്താന്‍ തിരച്ചില്‍ നടത്താനുള്ള പരിശീലനവും ഇവര്‍ക്ക് നല്‍കുന്നുണ്ട്.

റോക്ക് ക്രാഫ്റ്റ്, ഐസ് ക്രാഫ്റ്റ്, സ്നോ ക്രാഫ്റ്റ് എന്നിവയുള്‍പ്പെടെ വിവിധ പരിശീലനങ്ങള്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ബദരീനാഥ് ക്ഷേത്രത്തിനും ഉത്തരാഖണ്ഡിലെ അളകനന്ദ ഘട്ടുകള്‍ക്കും ചുറ്റും അവര്‍ ശുചിത്വ ഡ്രൈവും നടത്തി. പര്‍വ്വതാരോഹകര്‍ ആകുന്നതോടൊപ്പം കൊടുമുടികള്‍ കയറുന്നവര്‍ക്ക് ഇവര്‍ സഹായ ഹസ്തങ്ങളായും മാറും.

Share this news

Leave a Reply

%d bloggers like this: