ഇന്തോനേഷ്യയെ നടുക്കി ഭൂകമ്പം; മരണം 82 ആയി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തില്‍ ഇതുവരെ 82 പേര്‍ മരിച്ചു. നൂറിലധികം ആളുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്തോനേഷ്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ലാംബോകിലാണ് ഭൂചലനം ഉണ്ടായത്. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ടോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സമീപത്തെ ബാലി ദ്വീപിലും ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായിട്ടുണ്ട്. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. ആളുകള്‍ ഉറങ്ങിക്കിടക്കുന്ന സമയമായതിനാല്‍ അപകടത്തില്‍പ്പെട്ടവരുടെ എണ്ണം വളരെ കൂടുതലാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കു കൂട്ടുന്നത്. വൈദ്യൂതി ബന്ധം തകരാറിലായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

വൈദ്യുതി ബന്ധം തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂമിയുടെ പത്ത് കിലോമീറ്റര്‍ മാത്രം ഭൂചലനം ഉണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കഴിഞ്ഞയാഴ്ച ലാംബോക്കിലുണ്ടായ ഭൂചലനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് 6.4 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്.2 004ല്‍ ഉണ്ടായ സുനാമിയില്‍ ഇന്തോനേഷ്യയില്‍ 168,000 ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

 

എ എം

Share this news

Leave a Reply

%d bloggers like this: