ഇനി സാമൂഹ്യവിരുദ്ധരെ പേടിക്കാതെ സുരക്ഷിതമായി ട്രെയിന്‍ യാത്ര നടത്താം: പുതിയ ടെസ്റ്റ് മെസ്സേജ് സംവിധാനം നിലവില്‍ വന്നു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ യാത്രകര്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളെ ചെറുക്കന്‍ പുതിയ ടെക്സ്റ്റ് മെസ്സേജ് സംവിധാനം നിലവില്‍ വന്നു. തങ്ങള്‍ക്കു നേരെയുണ്ടാകുന്ന ഏതൊരു സംഭവങ്ങളും ആ സമയത്ത് തന്നെ ഇനി റിപ്പോര്‍ട്ട് ചെയ്യാം. ഡാര്‍ട് യാത്രക്കാര്‍ക്കാണ് ഇത് ഉപയോഗിക്കാന്‍ കഴിയുക. ഒറ്റപ്പെട്ട സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തുമ്പോള്‍ പിടിച്ചുപറിക്കാരുടെ എണ്ണം കൂടിയതായി യാത്രക്കാര്‍ നിരന്തരമായി പരാതിപ്പെട്ടുവരികയായിരുന്നു.

ട്രെയിന്‍ ജീവനക്കാര്‍ക്ക് നേരെയും ആക്രമണം റിപ്പോര്‍ട് ചെയ്യപ്പെട്ടിരുന്നു. ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിടുമ്പോള്‍ TRAIN എന്ന വാക്ക് ടൈപ്പ് ചെയ്ത ശേഷം ലൊക്കേഷന്‍, സാധ്യമാണെങ്കില്‍ ട്രെയിന്‍ നമ്പര്‍ കൂടി ഉള്‍പെടുത്തുക. തുടര്‍ന്ന് എന്ത് സംഭവമാണ് ഉണ്ടായത് എന്ന് കൂടി ടൈപ്പ് ചെയ്ത് 51444 എന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്താല്‍ മതി.

ഇങ്ങനെ സന്ദേശം അയക്കുന്നതിന് ചാര്‍ജ് ഈടാക്കും. ഉടന്‍ തന്നെ സുരക്ഷാ സേനകളുടെ സഹായം ലഭ്യമാകും. കഴിഞ്ഞ വര്‍ഷം ട്രെയിനുകളില്‍ 803 സാമൂഹ്യവിരുദ്ധ സംഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാരുടെ പരാതി കണക്കിലെടുത്താണ് പുതിയ സംവിധാനം. ട്രെയിന്‍ സുരക്ഷയ്ക്കായി കൂടുതല്‍ സുരക്ഷാ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: