‘ഇനി കാണാനാകുമെന്ന് തോന്നുന്നില്ല , മക്കളെ നന്നായി നോക്കണം , ഒരിക്കലും തനിച്ചാകരുത്,’ നൊമ്പരമായി നേഴ്‌സ് ലിനിയുടെ കത്ത്

‘സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry… നമ്മുടെ മക്കളെ നന്നായി നോക്കണേ… പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം… നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please…’ ……

ഐ സി യു വില്‍ മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ നേഴ്‌സ് ലിനി തന്റെ ഭര്‍ത്താവിനെഴുതിയ കത്താണിത്. തന്റെ കുഞ്ഞുമക്കളെ,പ്രിയതമനെ കാണാനാകാത്തതിന്റെ ,ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്ന സത്യത്തിന്റെ സങ്കടകടല്‍ നിറഞ്ഞതാണിതിലെ വരികള്‍ നിപ്പ വൈറസ് പനി ബാധിച്ചവരെ ശുശ്രൂഷിച്ചതിലൂടെയാണ് ലിനിക്കും രോഗം ബാധിച്ചത്.മാരകമായ നിപ്പ വൈറസെന്ന് തിരിച്ചറിയുന്നതിന് മുമ്പ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിയ രോഗിയെയാണ് ലിനി പരിചരിച്ചിരുന്നത്.

ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം, മറിയത്തിന്റെ ഭര്‍ത്തൃ ഭര്‍ത്തൃ സഹോദരന്റെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരിലാണ് ആദ്യം ഈ വൈറസ് ബാധ കണ്ടെത്തുന്നത്. ദിവസങ്ങള്‍ക്കകം മൂവരും മരിച്ചു. അതിന് പിന്നാലെയാണ് സാബിത്തിനെ പരിചരിച്ച ലിനിയും മരണത്തിന് കീഴടങ്ങിയത്.

വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍ ബന്ധുക്കള്‍ക്ക് പോലും മൃതദേഹം വിട്ടു കൊടുക്കാതെ വൈദ്യതശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് സജീഷിനോ മറ്റ് ബന്ധുക്കള്‍ക്കോ അന്ത്യ ചുംബനം പോലും നല്‍കാനും അവസരം ലഭിച്ചില്ല.

ഇതൊന്നുമറിയാതെ രാത്രി ഡ്യൂട്ടിക്ക് പോയിരിക്കുന്ന അമ്മയെ കാത്തിരിക്കുന്ന സിദ്ധാര്‍ഥും റിഥിലും ഒരു നാടിന്റെ മുഴുവന്‍ നൊമ്പരമായി മാറിക്കൊണ്ടിരിക്കുകയാണ്

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: