ഇനി എടിഎം കാര്‍ഡുകള്‍ക്ക് പിന്‍ നമ്പര്‍ നല്‍കേണ്ടി വരില്ല; ഫിംഗര്‍ പ്രിന്റ് സംവിധാനം വരുന്നു

ആപ്പിള്‍ ടച്ച് ഐഡിയ്ക്ക് തുല്യമായ ഫിങ്കര്‍പ്രിന്റ് സ്‌കാനിങ് സാങ്കേതിക വിദ്യയായിരിക്കും ഈ കാര്‍ഡുകളിലും ഉപയോഗിക്കുക. എടിഎം ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകളുടെ വലിപ്പത്തില്‍ വ്യത്യാസമുണ്ടാവില്ല. കാര്‍ഡുകള്‍ക്ക് മേല്‍ ആയിരിക്കും ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ടാവുക. തള്ളവിരല്‍ എളുപ്പം വെയ്ക്കാവുന്ന വിധത്തിലാണ് ഇത് സ്ഥാപിക്കുക.

ഈ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ പിന്‍ നമ്പര്‍ നല്‍കേണ്ടതില്ല. ഉപയോഗിക്കുമ്പോള്‍ കാര്‍ഡിലെ സെന്‍സറില്‍ വിരല്‍ അമര്‍ത്തി വെച്ചാല്‍ മതി. അതുവഴി കാര്‍ഡ് ഉപയോഗിക്കുന്നത് കാര്‍ഡ് ഉടമ തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെടുന്നു. നാലക്ക നമ്പര്‍ ഓര്‍ത്തുവെക്കുക വലിയൊരു ജോലിയാണ്. മാത്രമല്ല, എടിഎം കൗണ്ടറുകളിലും മറ്റും നിങ്ങള്‍ നല്‍കുന്ന പിന്‍ നമ്പര്‍ മോഷ്ടിക്കാന്‍ മോഷ്ടാക്കള്‍ക്ക് വളരെ എളുപ്പം സാധിക്കും. കാര്‍ഡുകളുടെ പകര്‍പ്പുണ്ടാക്കിയുള്ള മോഷണങ്ങള്‍ നിരവധിയുണ്ട്.

ബാങ്കുകളില്‍ നിന്നും നേരിട്ടാണ് വിരലടയാളങ്ങള്‍ ശേഖരിക്കുക. ഈ വിരലടയാളങ്ങള്‍ കാര്‍ഡിനുള്ളില്‍ തന്നെയാണ് ശേഖരിക്കുക അവ മറ്റൊരു ഡാറ്റാബേസ് സെന്ററിലേക്ക് മാറ്റില്ല. ആര്‍ക്കും ഈ വിരലടയാളം പകര്‍ത്താന്‍ സാധിക്കില്ല. കാര്‍ഡുകളുടെ സാമീപ്യം കൊണ്ട് തിരിച്ചറിയല്‍ പ്രക്രിയ സാധ്യമാക്കുന്ന മാഗ്‌നറ്റിക് ഫീല്‍ഡ് പേമെന്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡുകളായിരിക്കും ഇത്.

2005 ലാണ് ചിപ്പ് ആന്റ് പിന്‍ കാര്‍ഡുകള്‍ അവതരിപ്പിക്കപ്പെടുന്നത്. ഈ സാങ്കേതിക വിദ്യ ഇപ്പോള്‍ വളരെ പഴയതായിരിക്കുന്നു. പുതിയ സുരക്ഷാ സംവിധാനങ്ങള്‍ അധികം വൈകാതെ പ്രാബല്യത്തില്‍ വന്നേക്കും.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: