ഇനി ഇന്ത്യയില്‍ നാടന്‍ ‘ഐറിഷ് വിസ്‌കി’ കുടിക്കാനാവില്ല

ലോകത്തേറ്റവുമധികം വിസ്‌കി ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഐറിഷ് വിസ്‌കിയോടാണ് ഇന്ത്യയിലെ വിസ്‌കി പ്രിയര്‍ക്ക് ഏറ്റവും താല്‍പര്യം. പക്ഷേ ഇന്ത്യയില്‍ കിട്ടുന്ന ഐറിഷ് വിസ്‌കികളില്‍ ഭൂരിഭാഗവും സ്വദേശി നിര്‍മ്മിതങ്ങളാണ് എന്നത് വിസ്‌കി പ്രിയരെ തെലൊന്നുമല്ല അലസോരപ്പെടുത്തുന്നത്. ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഐറിഷ് വിസ്‌കിയാണെന്ന് പറഞ്ഞ് ഇനി സ്വദേശി നിര്‍മ്മിത മദ്യം വില്‍ക്കാന്‍ ഇന്ത്യയില്‍ കഴിയില്ല.

അയര്‍ലന്‍ഡില്‍ നിര്‍മ്മിച്ച വിസ്‌കിക്ക് മാത്രമേ ഇനി ‘ഐറിഷ് വിസ്‌കി’ എന്ന പേര് ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഇനിമുതല്‍ യഥാര്‍ത്ഥ ഐറിഷ് വിസ്‌കിയ്ക്ക് ജിഐ ടാഗും (ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ടാഗ്) നല്‍കും. വിസ്‌കിയിലെ വ്യാജനെ കണ്ടെത്താനും കൂടാതെ ഐറിഷ് വിസ്‌കിയുടെ ഇന്ത്യയിലെ വളര്‍ച്ചയ്ക്കും ഇത് സഹായകമാവുകയും ചെയ്യും.

കോടിക്കണക്കിന് ലിറ്റര്‍ വിസ്‌കിയാണ് ഓരോ വര്‍ഷവും ഇന്ത്യയില്‍ വില്‍പന നടക്കുന്നത്. 2018ല്‍ 2.3 ബില്ല്യണ്‍ ബോട്ടില്‍ വിസ്‌കിയാണ് ഇന്ത്യയില്‍ നിന്ന് വിറ്റുപോയത്. ‘ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച്’ നടത്തിയ പഠനപ്രകാരം അമേരിക്കയടക്കമുള്ള സമ്പന്നരാജ്യങ്ങളെ പോലും പിന്നിലാക്കിയാണ് വിസ്‌കി ഉപയോഗത്തില്‍ ഇന്ത്യ മുന്നിലെത്തിരിക്കുന്നതെന്നാണ്.

ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമധികം വിസ്‌കി ഉപയോഗിക്കുന്നത് അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ്. സ്‌കോട്ട്ലന്‍ഡില്‍ വാറ്റി മൂന്ന് വര്‍ഷം ഓക് വീപ്പയില്‍ സൂക്ഷിച്ച വിസ്‌കിയാണ് സ്‌കോച്ച് വിസ്‌കി. ഇത് രണ്ടു തവണ അല്ലെങ്കില്‍ മൂന്ന് തവണ വാറ്റി അയര്‍ലന്‍ഡില്‍ നിര്‍മ്മിക്കുന്നതാണ് വിസ്‌കിയാണ് ഐറിഷ് വിസ്‌കി.

Share this news

Leave a Reply

%d bloggers like this: