ഇനി ആഗ്ര നഗരമില്ല; താജ്മഹല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം അറിയപ്പടുക പുതിയ പേരില്‍

ലക്നൗ: ചരിത്രസ്മാരകങ്ങള്‍കൊണ്ട് സമ്പുഷ്ടമായ ആഗ്ര നഗരം ഇനി അറിയപ്പെടുക മറ്റൊരുപേരില്‍. ആഗ്രയുടെ പഴയപേര് നഗരത്തിന് നല്കാന്‍ യു പി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇതിനായി അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്നും വിദഗ്ദ്ധോപദേശം തേടി. സര്‍വകലാശാലയുടെ ചരിത്ര വിഭാഗം ഈ നിര്‍ദേശം പരിശോധിക്കുകയാണ്. ‘അഗ്രവന്‍’ എന്നാകും ഇനി ആഗ്രയുടെ പുതിയ പേര്.

ആഗ്രയുടെ പേര് മുമ്പ് ‘അഗ്രവന്‍’ എന്നായിരുന്നെന്നും അതിനാലാണ് പേര് മാറ്റുന്നതെന്നും ഗവണ്‍മെന്റിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അഗ്രവാനില്‍ നിന്നും ആഗ്ര എന്ന പേരിലേക്ക് മാറ്റപ്പെട്ട സമയവും സാഹചര്യവും പരിശോധിക്കാന്‍ ചരിത്രകാരന്മാരും വിദഗ്ധരും ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍പ് അലഹബാദിന്റെ പേര് പ്രയാഗരാജ് എന്നും, മുഗള്‍ സാരായ് സ്റ്റേഷന്റെ പേര് ദീന്‍ദയാല്‍ ഉപാദ്യായ് എന്ന പേരിലേക്കും യു പി സര്‍ക്കാര്‍ മാറ്റിയിരുന്നു.

Share this news

Leave a Reply

%d bloggers like this: