‘ഇത് എന്റെ ദുബായ്’ – ഷാരൂഖ് പരസ്യം ഹിറ്റ്

വിനോദസഞ്ചാര രംഗത്തും ബിസിനസ് ക്യാംപെയിന്‍ ലോകത്തും ഇപ്പോള്‍ ചര്‍ച്ച ഒരു പരസ്യമാണ്. ബോളിവുഡിന്റെ കിങ് ഖാന്‍ ഷാറൂഖ് അഭിനയിച്ച മൂന്നു മിനിറ്റ് നീളുന്നൊരു വിഡിയോ. ദുബായ് ടൂറിസത്തിന്റെ ബീ മൈ ഗെസ്റ്റ് സീരിസിലെ പരസ്യം സമൂഹമാധ്യമങ്ങളില്‍ ഏറെ തരംഗമായിക്കഴിഞ്ഞു. ദുബായിലെ വിവിധ വഴികളില്‍ അവിചാരിതമായി എത്തുന്ന ഷാറൂഖ് എന്ന സൂപ്പര്‍ താരത്തിന്റെ കാഴ്ചകളാണ് പരസ്യം.

ദുബായിലെ പ്രശസ്തമായ സ്‌കൈ ഡൈവിങ് കേന്ദ്രത്തിലും നഗരത്തെരുവിലെ ജോഗിങ് കൂട്ടാളിയായും ഷാരൂഖ് എത്തുന്നു. ഷോപ്പിങ് സെന്ററിലെ സന്ദര്‍ശകനായും ഭക്ഷണശാലയിലെ വിളമ്ബുകാരനായും പ്രിയതാരമെത്തുമ്പോള്‍ അതാസ്വദിക്കുന്ന ദുബായ് സന്ദര്‍ശകരുടെ ഭാവങ്ങളാണു വിഡിയോയുടെ പ്രധാന ആകര്‍ഷണം. ദുബായ് നിവാസികളുടെ കാഴ്ചകള്‍ക്കൊപ്പം ആ നഗരത്തിന്റെ സൗന്ദര്യവും ഷാറൂഖിനൊപ്പം കൂട്ടുനില്‍ക്കുന്നുവെന്നതാണ് പരസ്യത്തിന്റെ സവിശേഷത.

ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിങ്(ഡിസിടിസിഎം) ആണു പരസ്യത്തിലൂടെ ദുബായ് എന്ന വിസ്മയ നഗരത്തിന്റെ അതിഥികളാകാന്‍ എല്ലാവരെയും ക്ഷണിക്കുന്നത്. ഷാറൂഖിന്റെ മറ്റൊരു വീടായി ദൂബായ് മാറിയ കാഴ്ചയാണു പരസ്യത്തിലൂടെ പങ്കുവയ്ക്കുന്നത്.വിനോദസഞ്ചാര മേഖലയില്‍ പുതുവഴികളില്‍ സഞ്ചരിക്കുന്ന ദുബായ് നഗരം മികച്ച മാതൃകയായി മാറുകയുമാണ്. 2020നുള്ളില്‍ ദുബായ് ലക്ഷ്യമിടുന്നത് പ്രതിവര്‍ഷം രണ്ടുകോടി സന്ദര്‍ശകരാണ്.

ഇവരില്‍ പ്രധാനമായി ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യക്കാരെയാണ്. അതുകൊണ്ടുതന്നെയാണു തകര്‍പ്പന്‍ പരസ്യത്തിനു ഷാറൂഖ് ഖാനെ കൂട്ടു പിടിച്ചതും.ടൂറിസം രംഗത്ത് ഏറെ വരുമാനം ലക്ഷ്യമിടുന്ന കേരളവും ഇന്ത്യയുമെല്ലാം കണ്ടു പഠിക്കേണ്ടതുണ്ട് ദുബായ് അധികൃതരുടെ പരസ്യവും ബീ മൈ ഗെസ്റ്റ് ക്യാംപെയിനും. പരസ്യത്തിനു പിന്നിലുള്ളത് മലയാളിയാണ്. നിര്‍വാണ ഫിലിംസ് എന്ന പരസ്യകമ്പനിയുടെ ഉടമ പ്രകാശ് വര്‍മയാണ് ബീമൈ ഗെസ്റ്റ് എന്ന പരസ്യം തയാറാക്കിയിരിക്കുന്നത്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: