ഇതിലും വലിയ വിവാഹ സമ്മാനം സ്വപ്നത്തില്‍ മാത്രം; അഞ്ച് ലിറ്റര്‍ പെട്രോള്‍

ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നതും വിലപിടിപ്പുള്ളതുമായ സമ്മാനങ്ങളാണ് വിവാഹത്തിന് സുഹൃത്തുക്കള്‍ക്ക് നല്‍കുക. അതു കൊണ്ടുതന്നെയാണ് തമിഴ്നാട്ടിലെ ഒരു കൂട്ടം യുവാക്കള്‍ തങ്ങളുടെ സുഹൃത്തുക്കളായ നവ ദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി അഞ്ച് ലിറ്റര്‍ പെട്രോള്‍ നല്‍കിയതും. ഇന്ന് ഏറ്റവും കൂടുതല്‍ വിലപിടിപ്പുള്ള വസ്തുക്കളില്‍ ഒന്നാണല്ലോ പെട്രോള്‍. സംസ്ഥാനത്ത് പെട്രോള്‍ വില 85 പിന്നിട്ടതിലുള്ള പ്രതിഷേധം കൂടിയായിരുന്നു സമ്മാനത്തിലൂടെ ഇവര്‍ പങ്കുവച്ചത്.

ചിദംബംരത്തിന് സമീപത്തുള്ള കുമരച്ചി ഗ്രാമത്തിലെ ഇലഞ്ചെഴിയനും കനിമൊഴിക്കുമാണ് ഇവരുടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ വേറിട്ട സമ്മാനം നല്‍കിയത്. ഇന്ധനത്തിന്റെ അനിയന്ത്രിതമായ വിലക്കയറ്റത്തെ കുറിച്ച് പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതും ഇത്തരമൊരു വേറിട്ട പ്രതിഷേധ പരിപാടി തിരഞ്ഞെടുക്കാന്‍ കാരണമായെന്നും സമ്മാനം നല്‍കാന്‍ മുന്‍കയ്യെടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പ്രഭു പറയുന്നു.

വിവാഹ വേദിയിലേക്ക് പെട്രോളുമായെത്തിയ യുവാക്കളെ കണ്ട് അതിഥികള്‍ ഉള്‍പ്പെടെ എല്ലാവരും ആദ്യം അമ്പരന്നു. എന്നാല്‍ കൊണ്ടുവന്ന പെട്രോള്‍ വരന്റെ ബൈക്കില്‍ നിറച്ച ശേഷം മാത്രമാണ് അവര്‍ മങ്ങിയത്. പെട്രോള്‍ സമ്മാനിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: