ഇടുക്കി ജില്ലയിലെ മികച്ച ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറായി ജോര്‍ജ്ജ് സെബാസ്റ്റ്യന്‍

കോട്ടയം:മികച്ച കൃഷി ഉദ്യോഗസ്ഥര്‍ക്ക് കൃഷി വകുപ്പ് നല്‍കുന്ന പുരസ്‌കാരങ്ങളില്‍ ഇടുക്കി ജില്ലയിലെ മികച്ച അസിസ്റ്റന്റ് ഡയറക്ടറായി കുറവിലങ്ങാട് സ്വദേശി ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ പുതിയിടം തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴ ബ്ലോക്ക്കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ ബ്ലോക്കില്‍ നടപ്പിലാക്കിയ കൃഷി വകുപ്പ് പദ്ധതികള്‍ , ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതികള്‍, ആത്മ, തരിശുഭൂമി കൃഷി, പച്ചക്കറി കൃഷി, വിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങള്‍, അഗ്രോ സര്‍വീസ് സെന്റര്‍ എന്നിവയിലെ പ്രവര്‍ത്തനങ്ങളാണ് ജോര്‍ജ്ജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

പച്ചക്കറി കൃഷി വികസന പരിപാടിയില്‍ ഇടുക്കി ജില്ലയിലെ മികച്ച പ്രവര്‍ത്തനത്തിന് അവാര്‍ഡ് ലഭിച്ചിരുന്നു. മലയോര വികസന ഏജന്‍സിയുമായി ചേര്‍ന്ന് നടപ്പാക്കിയ പച്ചക്കറി തൈകളുടെ വിതരണം ബ്ലോക്കില്‍ വലിയ മുന്നേറ്റമായിരുനു. സംസ്ഥാനത്ത് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന അഗ്രോ സര്‍വ്വീസ് സെന്ററുകളില്‍ ഒന്നാണ് തൊടുപുഴയിലേത്. അലഹബാദ് അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്നും ബിരുദവും അഗ്രോണമിയില്‍ ബിരുദാനന്തര ബിരുദവും നേടി. ജോര്‍ജ്ജിന്റെ ഭാര്യ പ്രീത പോള്‍ കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച കൃഷി ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്നത് ഈ അവാര്‍ഡിന്റെ മധുരം ഇരട്ടിപ്പിക്കുന്നു.

അയര്‍ലന്‍ഡിലെ താല സിറ്റി വെസ്റ്റില്‍ താമസിക്കുന്ന തോമസ് സെബാസ്റ്റ്യന്റെ സഹോദരനാണ് ജോര്‍ജ്ജ് സെബാസ്റ്റ്യന്‍.

Share this news

Leave a Reply

%d bloggers like this: