ഇടതുവശം ചെരിഞ്ഞു ഉറങ്ങണം. കാരണം ഇതാണ്

നമ്മളില്‍ പലരും ഉറക്കത്തിനു പ്രത്യേക പൊസിഷന്‍ ഒന്നും നോക്കാത്തവരാണ്. എന്നാല്‍ ഉറക്ക സമയത്ത് വലതു വശം ചെരിഞ്ഞ് കിടക്കുന്നത് കഴിവതും ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇടതു വശം ചെരിഞ്ഞ് ഉറങ്ങുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്നാണ് വിദഗ്ധ നിര്‍ദ്ദേശം. അതിനു ചില കാരണങ്ങളുമുണ്ട്.

ദഹനഗ്രന്ഥിയായ പാന്‍ക്രിയാന്‍ വയറ്റില്‍ ഇടത് വശത്താണ് സ്ഥിതി ചെയ്യുന്നത്, ഇതേ വശത്ത് തന്നെ ചെരിഞ്ഞു കിടന്ന് ഉറങ്ങുപ്പോള്‍ അവയവങ്ങള്‍ ദഹനരസങ്ങള്‍ പുറപ്പെടുവിയ്ക്കും. ഇത് ദഹനം മെച്ചപ്പെട്ടുത്തുന്നതിന് സഹായകരമാരിക്കും. ആയുര്‍വേദ വിദഗ്ദ്ധരുടെ നിര്‍ദേശമനുസരിച്ച് ഉച്ചയൂണിന് ശേഷം 10 മിനിറ്റ് ഇടതു വശത്ത് ചെരിഞ്ഞ് കിടക്കുന്നത് നെഞ്ചെരിച്ചില്‍, ദഹനക്കേട് എന്നീ പ്രശ്നങ്ങള്‍ പരിഹാരമായിരിക്കും.

ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ഇടതുവശം ചേര്‍ന്നുള്ള ഉറക്കം നല്ലതാണ്. രക്തചംക്രമണം നന്നായി നടക്കാന്‍ ഇടതുവശം ചേര്‍ന്നുള്ള കിടപ്പ് സഹായിക്കും. ഹൃദയത്തിന്റെ പ്രഷര്‍ ഇല്ലാതാക്കാനും ഈ രീതി ഉപകരിക്കും.

ഗര്‍ഭിണികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന അടിസ്ഥാന പൊസിഷന്‍ ഇടത്തേക്ക് തിരിഞ്ഞുള്ള ഉറക്കമാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ രക്തചംക്രമം മികച്ചതാകുന്നതിനായിട്ടാണ് വിദഗ്ധര്‍ ഈ രീതി നിര്‍ദ്ദേശിക്കുന്നത്. ഗര്‍ഭാഷയം, ഭ്രൂണം, വൃക്ക എന്നവിടങ്ങളിലേക്കുള്ള രക്തചംക്രമണം മികച്ചതാക്കും.

ഉറങ്ങുമ്പോഴുള്ള കൂര്‍ക്കം വലി നിര്‍ത്താനും ഇടതു വശം ചേര്‍ന്നുള്ള കിടപ്പ് സഹായിക്കും. ശ്വാസം എടുക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് കൂര്‍ക്കം വലിയിലേക്ക് നയിക്കുന്നത്. ഇടതു വശം ചെരിഞ്ഞ് കിടക്കുമ്പോള്‍ നാവും തൊണ്ടയും നിഷ്പക്ഷ സ്ഥാനത്ത് വന്ന് ശ്വസനപ്രക്രിയ സുഖമമാക്കുന്നത് വഴി കൂര്‍ക്കം വലി നിര്‍ത്താന്‍ സഹായിക്കും. സ്ഥിരമായി കഴുത്തു വേദനയും നടുവു വേദനയും അലട്ടുന്നവര്‍ ഇടതു വശം ചേര്‍ന്നു കിടന്നാല്‍ വേദന മാറും.
എ എം

Share this news

Leave a Reply

%d bloggers like this: