ഇഗ്ലൂ മാതൃകയില്‍ ചന്ദ്രനില്‍ കൂടൊരുക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ

ചന്ദ്രനില്‍ വാസസ്ഥലമൊരുക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ഇഗ്ലു(ഡോം ആകൃതി) മാതൃകയിലുള്ള വാസസ്ഥലങ്ങള്‍ നിര്‍മാക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയൊരുക്കുന്നത്. മഞ്ഞ് മനുഷ്യരായ എസ്‌കിമോകളുടെ വാസസ്ഥലമാണ് ഇഗ്ലു. കുറഞ്ഞ വായു സമ്മര്‍ദ്ദത്തിലും പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ മാതൃകയില്‍ വീട് നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. ചൂടിന്റെയും തണുപ്പിന്റെയും സന്തുലിതാവസ്ഥയും ഇഗ്ലു ഉറപ്പ് നല്‍കുന്നുണ്ട്.

ചന്ദ്രോപരിതലത്തില്‍ ഇത്തരത്തിലുള്ള വാസസ്ഥലം ഒരുക്കാനുള്ള തീവ്ര പരീക്ഷണത്തിലാണ് ഐഎസ്ആര്‍ഒ എന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയില്‍ അറിയിച്ചു. 2008-ല്‍ ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ വിക്ഷേപിച്ചിരുന്നു. ചന്ദ്രനിലേക്ക് ആദ്യമായി ഇന്ത്യ അയയ്ക്കുന്ന ആളില്ല ഉപഗ്രമായിരുന്നു ഇത്.

ഇന്ത്യ അയയ്ച്ച ഈ ഉപഗ്രഹം ചന്ദ്രോപരിതലത്തില്‍ നിന്ന് 200 കിലോമീറ്റര്‍ മാറി ഇപ്പോഴും ചുറ്റുന്നുണ്ടെന്ന് 2017 നാസ കണ്ടെത്തിയിരുന്നു. ചന്ദ്രനില്‍ താമസസൗകര്യം ഒരുക്കുന്നത് സംബന്ധിച്ച് മറ്റ് സാധ്യതകളെ കുറിച്ചും ഐഎസ്ആര്‍ഒ പഠനം നടത്തി വരികയാണെന്നും മന്ത്രി അറിയിച്ചു. ഈ വര്‍ഷം അവസാനം ചന്ദ്രയാന്‍ 2 വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ തയ്യാറെടുക്കുകയാണ്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: