ഇക്കുറി വിഷുവിന് മദ്യ ഉപഭോഗത്തില്‍ വന്‍കുറവ്

ഇത്തവണ വിഷു ആഘോഷങ്ങളില്‍ മദ്യ ഉപഭോഗം ഗണ്യമായി കുറഞ്ഞു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയ പാതയോരങ്ങളിലെ മദ്യഷാപ്പുകള്‍ക്ക് പൂട്ടു വീണതോടെയാണ് മദ്യ ഉപയോഗം പ്രധാനമായും കുറഞ്ഞിരിക്കുന്നത്. മാഹിയില്‍ ഇപ്പോള്‍ അടക്കാന്‍ ബാക്കിയുള്ള മദ്യഷാപ്പുകള്‍ വിഷുവിന് ഒരുദിവസം മുമ്പെ അടച്ചിട്ടതും മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായിച്ചു. വിരമിച്ച സൈനികര്‍ക്കു ലഭിക്കുന്ന മദ്യത്തിന്റെ ക്വാട്ട പുറത്ത് മറിച്ചു വില്ക്കുന്ന സംഭവങ്ങളും കൂടിയിട്ടുണ്ട്.

ഇങ്ങനെ വില്‍ക്കുന്ന മദ്യത്തിന് അമിത വില ഈടാക്കുകയും ചെയ്യുന്നുണ്ട്. മാഹിയിലെ ദേശീയ പാതയോരങ്ങളിലെ മദ്യഷാപ്പുകള്‍ക്ക് അടച്ചതോടെ ആളുകള്‍ നാട്ടിന്‍പുറങ്ങളിലാണ് മദ്യപിക്കാനായി എത്തുന്നത്. ഇത് പലവിധ പ്രശ്നങ്ങള്‍ക്ക് ഇട വരുത്തും എന്നത് കൊണ്ടാണ് പുതുച്ചേരി സര്‍ക്കാര്‍ മദ്യഷാപ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. ഇത്തരം മദ്യങ്ങള്‍ക്ക് സാഹചര്യം കണക്കിലെടുത്ത് അമിത വില ഈടാക്കുകയാണെന്നും ആരോപണമുണ്ട്. വിഷുവിന് മദ്യക്കച്ചവടം കുറഞ്ഞതോടെ വലിയ നഷ്ടം സര്‍ക്കാരിനുണ്ടാകും.

സാധാരണ ദിവസങ്ങളില്‍ ബിവറേജ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകളില്‍ മാത്രം 15 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടെന്നാണ് കണക്ക്. ആഘോഷ ദിവസങ്ങളില്‍ മിക്ക ഔട്ട്ലെറ്റുകളിലും റിക്കാര്‍ഡ് വില്പനയാണ് നടക്കാറുള്ളത്.

 
ഇ എം

Share this news

Leave a Reply

%d bloggers like this: