ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം റദ്ദാക്കിയത് തെളിവുകള്‍ ഇല്ലാതെ

 

ഡബ്ലിന്‍:അയര്‍ലന്‍ഡില്‍ എത്തിയ നഴ്‌സുമാരുടെ ഐ ഇ എല്‍ ടി എസ് പരീക്ഷാ ഫലം റദ്ദ് ചെയ്തത് തെളിവുകളുടെ അഭാവത്തിലെന്ന് ആരോപണം.ഇതു സംബന്ധിച്ച് നഴ്‌സുമാര്‍ക്ക് നല്‍കിയ രേഖകളില്‍ യാതൊരു തെളിവുകളും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഐ ഇ എല്‍ ടി എസ് പരീക്ഷാ ഫലം റദ്ദ് ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ ഒരു പട്ടീക നഴ്‌സിങ്ങ് ബോര്‍ഡിന് ലഭിച്ചിട്ടുണ്ടെന്നും അതില്‍ അന്വേഷണം നടക്കുന്നു എന്നുംഅതിന്റെ അടിസ്ഥാനത്തിലാണ് റജിസ്റ്റ്രേഷന്‍ റദ്ദ് ചെയ്യുകയോ അല്ലെങ്കില്‍ മരവിപ്പിക്കുകയോ ചെയ്തിട്ടുള്ളത് എന്നാണ് വിവരം.

അയര്‍ലന്‍ഡിലെ എത്തിയ നഴ്‌സുമാര്‍ മാത്രമല്ല, എറ്റിപ്പിക്കല്‍ പരീക്ഷ എഴുതാനായ് തയ്യാറെടുക്കുന്ന കേരളത്തിലുള്ള മലയാളി നഴ്‌സുമാരില്‍ ചിലര്‍ക്കും ഈ അറിയിപ്പ് ലഭിച്ചിട്ടുണ്ടത്രേ.ഇവര്‍ അയര്‍ലന്‍ഡിലേയ്ക്കുള്ള വരവ് റദ്ദ് ചെയ്തതായി ഇതുമായി ബന്ധപ്പെട്ടവര്‍ റോസ് മലയളാത്തോട് പറഞ്ഞു.

ഇതേ സമയം, ബ്രിട്ടീഷ് കൗണ്‍സില്‍ ഇംഗ്ലീഷ് പരീക്ഷാ ഫലം റദ്ദ് ചെയ്തതിന്റെ നിയമ സാധുത തന്നെ സംശയത്തിലാണ് എന്ന് നിയമ വിദഗ്ദ്ധര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.ഇംഗ്ലീഷ് പരീക്ഷയില്‍ ”എന്തൊ ഒരു തട്ടിപ്പ് നടന്നതായി പറയപ്പെടുന്നു” എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ആളുകള്‍ക്ക് ഐ ഇ എല്‍ ടി എസ് പരീക്ഷാ ഫലം റദ്ദ് ചെയ്തതായി കൗണ്‍സില്‍ പ്രഖ്യാപിച്ചത്.യഥാര്‍ത്ഥ്യങ്ങള്‍ എന്തായാലും,നിയമപരമായി ഇത് നിലനില്‍ക്കുമോ എന്നത് പരിശോധിക്കുമ്പോള്‍,ഇത് കോടതിയില്‍ ഈചോദ്യം ചെയ്യാപ്പെടാവുന്നതാണ്.

കൗണ്‍സില്‍ പരീക്ഷാ തട്ടിപ്പിനെ കുറിച്ച് അവകാശപ്പെടുമ്പോള്‍ തന്നെ ഇതു സംബന്ധിച്ച് ഒരു കേസ് ലോകത്ത് എവിടെ എങ്കിലും റജിസ്റ്റര്‍ ചെയതതായി പറയുന്നില്ല.അതു മാത്രമല്ല, തട്ടിപ്പ് സംബന്ധിച്ച് ഒരു അന്വേഷണംനാടത്തി തെളിയിക്കപ്പെടാതെയാണ്ഇവരുടെ പരീക്ഷാ ഫലം റദ്ദ് ചെയ്തതിട്ടുള്ളത്.അതായത് വെറും ഒരു ആരോപണം മാത്രമാണ് ഇതിനടിസ്ഥാനം.എന്നാല്‍ തെളിവുകള്‍ ഒന്നും തന്നെ ഇതു സംബന്ധിച്ച് പുറത്ത് വന്നിട്ടില്ല എന്ന് മാത്രമല്ല, കൗണ്‍സിലിന്റെ ഒരു ഉദ്യോഗസ്ഥര്‍ക്കെതിരേ പോലും നടപടി എടുത്തതായി അറിവും ഇല്ല.കൂടാതെ നിയമത്തിന്റെ അന്തസത്തയെ തന്നെ ഹനിക്കുന്ന രീതിയില്‍ തെളിയിക്കപ്പെടാതെ കുറ്റവാളി എന്ന് വിധിയെഴുതുന്നതാണ് ഈ നടപടി എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ കൗണ്‍സിലിന്റെ ഈ നടപടിക്ക് ഇരയാക്കപ്പെട്ട നഴ്‌സുമാര്‍ ഒത്തു ചേര്‍ന്ന് നിയമപരമായി ഇതിനെ നേരിടാന്‍ തയ്യാറാകുകയാണ് എങ്കില്‍ അനുകൂല വിധി സമ്പാദിക്കുന്നതിനുള്ള സാധ്യത വളരെയാണന്നാണ് കരുതപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: