ആ പത്തു വയസ്സുകാരിയും ഒടുവില്‍ മരണത്തിന് കീഴടങ്ങി

ടെക്‌സാസ് : തലച്ചോറിനെ തിന്നുന്ന മാരകമായ അമീബ ബാധയേറ്റ പത്തു വയസുകാരി ഒടുവില്‍ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടം തീയതിയാണ് അവധി ദിവസം പുഴയില്‍ നീന്തിക്കുളിക്കുന്നതിനിടെ പത്ത് വയസുകാരി ലിലി മേ അവാന്റ് എന്ന പെണ്‍കുട്ടിക്ക് അമീബ ബാധയേറ്റത്. തലച്ചോറിനെ ബാധിക്കുന്ന മാരകമായ നെയ്‌ഗ്ലോറിയ ഫൗലേറി എന്ന അമീബയാണ് കുട്ടിയെ ബാധിച്ചത്.

കടുത്ത തലവേദനയെ തുടര്‍ന്നാണ് ലിലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വൈറല്‍ പനിയാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ കുട്ടിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി വന്നോതോടെയാണ് കൂടുതല്‍ പരിശോധനകള്‍ നടത്തിയതും തലച്ചോറില്‍ നെയ്‌ഗ്ലോറിയ ഫൈലേറിയുടെ സാന്നിധ്യം കണ്ടെത്തിയതും. മൂക്കിലൂടെയാണ് അമീബ ശരീരത്തിനുള്ളില്‍ പ്രവേശിച്ചതെന്നാണ് നിഗമനം.

ഒരാഴ്ചയോളമായി കുട്ടിയുടെ ജീവന്‍ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു വൈദ്യസംഘം. സെപ്റ്റംബര്‍ രണ്ടിന് വാക്കോ നഗരത്തിനടുത്തുള്ള വിറ്റ്‌നി തടാകത്തിലും ബ്രാസോസ് പുഴയിലും ലിലി നീന്തികുളിച്ചിരുന്നു. ഇതിലൂടെയാണ് അമീബ ബാധയേറ്റതെന്നാണ് കരുതുന്നത്. അസുഖം ബാധിച്ച ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ 18 ദിവസത്തിനകം മരണം സംഭവിക്കും എന്നാണ് കരുതുന്നത്.

തലച്ചോറിന്റെ കോശങ്ങളെ ഇത് നശിപ്പിക്കുന്നതിലൂടെയാണ് മരണം സംഭവിക്കുന്നത്. 1962നും 2018നും ഇടയില്‍ അമീബ ബാധിച്ച 148 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ നാലു പേര്‍ മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. മൂന്ന് മാസങ്ങള്‍ക്കു മുന്‍പ് ഫ്‌ളോറിഡയിലും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലോകം ഈ രോഗത്തെ കുറിച്ച് കൂടുതല്‍ അറിയുന്നത്.

Share this news

Leave a Reply

%d bloggers like this: