ആസ്മ, എസ്‌കിമ രോഗങ്ങള്‍ മാറ്റിയെടുക്കാന്‍ കഴിയുന്ന കണ്ടുപിടുത്തവുമായി ട്രിനിറ്റി കോളേജ്

ഡബ്ലിന്‍: ത്വക്ക് രോഗമായ എസ്‌കിമ, ശ്വാസകോശ രോഗമായ ആസ്മ എന്നിവ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍. ട്രിനിറ്റി കോളേജിലെ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിട്യൂട്ടിലെ പാട്രക്ക് ഫാലോണ്‍ എന്ന ജീവശാസ്ത്ര ഗവേഷകന്റെ പഠനമാണ് ഈ രണ്ടു രോഗങ്ങളും നേരത്തെ കണ്ടെത്താന്‍ കഴിയുമെന്ന നിഗമനത്തില്‍ ശാസ്ത്രലോകത്തെ എത്തിച്ചിരിക്കുന്നത്.

പ്രതിരോധ സംവിധാനത്തിലുള്ള കോശങ്ങള്‍ ശരീരത്തിന് പ്രതിരോധം തീര്‍ക്കുന്നവയാണ്. ഇത്തരം കോശങ്ങള്‍ തകരാറിലാകുമ്പോഴാണ് ശ്വാസകോശ സംബന്ധമായതും, തൊഴിലുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ രൂപപ്പെടുന്നതും. ശരീരത്തില്‍ പ്രതിരോധ കോശങ്ങള്‍ കുറവാണെങ്കില്‍ രോഗ സാധ്യത വളരെ കൂടുതലുമാണ്. മാത്രമല്ല രോഗബാധിതര്‍ക്ക് ചികിത്സ ഫലപ്രദമായി നല്‍കി ഇമ്മ്യുണല്‍ കോശങ്ങളുടെ നിര്‍മ്മാണം നടത്താന്‍ കഴിവുള്ള ഔഷധങ്ങള്‍ രോഗത്തെ നിയന്ത്രിക്കുന്നതില്‍ വിജയിക്കുകയും ചെയ്യും.

രോഗത്തെ നിയന്ത്രിക്കുക എന്നതിലുപരി പൂര്‍ണമായും ഇല്ലാതാക്കാന്‍ ഈ കണ്ടുപിടുത്തം വഴിവെയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ‘ദി ജേണല്‍ ഓഫ് എക്‌സ്പിരിമെന്റല്‍ മെഡിസിനില്‍’ ഗവേഷണത്തെക്കുറിച്ചുള്ള വിശദംശങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: