ആസ്തമ രോഗികള്‍ക്ക് മുന്നറിയിപ്പ് : സഹാറന്‍ മരുഭൂമിയില്‍ നിന്നുള്ള പൊടിപടലങ്ങള്‍ അയര്‍ലണ്ടില്‍ വ്യാപകം

ലോങ്ഫോര്‍ഡ് ; സഹാറന്‍ മരുഭൂമിയില്‍ നിന്നെത്തുന്ന പൊടിപടലങ്ങള്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വ്യാപകമാകുന്നു. അയര്‍ലണ്ടില്‍ ഇതിന് മുന്‍പ് കേട്ടുകേള്‍വിയില്ലാത്ത സഹാറന്‍ പൊടിപടലങ്ങള്‍ കാറ്റിന്റെ ഗതിക്കൊപ്പം അയര്‍ലണ്ടില്‍ എത്തിച്ചേരുന്നു എന്നാണ് നിഗമനം.

അയര്‍ലണ്ടിലും, യു.കെ യിലും ചുവപ്പ് ചുവപ്പ് കലര്‍ന്ന പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് കണ്ടെത്തിയതോടെ പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിപ്പ് നല്‍കുകയായിരുന്നു. അയര്‍ലണ്ടില്‍ മിഡ്ലാന്‍ഡ് പ്രദേശമായ ലോയിസ്, ഓഫാലി, ലോങ്ഫോര്‍ഡ് കൗണ്ടികളിലാണ് കൂടുതലായും പൊടിപടലങ്ങള്‍ കണ്ടുവരുന്നത്.

വീടിന്റെ ജനലുകളിലും, നിര്‍ത്തിയിട്ട കാറുകളിലും ചുവപ്പ് കലര്‍ന്ന പൊടി അസാധാരണമായി വന്‍തോതില്‍ പറ്റിപ്പിടിച്ചിരിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതേകുറിച്ച അന്വേഷിച്ച പരിസ്ഥിതി വകുപ്പാണ് ഇത് സഹാറന്‍ മരുഭൂമിയില്‍ നിന്നുള്ള പൊടിപടലങ്ങള്‍ ആണെന്ന് സ്ഥിരീകരിച്ചത്. ശ്വാസകോശരോഗങ്ങള്‍ ഉള്ളവര്‍ക്കു പ്രത്യേകിച്ച് അസ്മ രോഗികള്‍ മുന്നറിയിപ്പ് കണക്കിലെടുത്ത് സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാനും ഇ.പി.എ നിര്‍ദേശിക്കുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: