ആഷസില്‍ ചാരമായി ഓസ്‌ട്രേലിയ; പോസ്റ്റുമോര്‍ട്ടം ചെയ്ത് സോഷ്യല്‍ മീഡിയ

ട്രെന്റ് ബ്രിഡ്ജ് : ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന് ഇനി തലയുയര്‍ത്തി പിടിച്ച് ലോകചാപ്യന്‍മാര്‍ക്കു മുന്നില്‍ നില്ക്കാം അല്പം അഹങ്കാരത്തോടെ തന്നെ. ലോകചാപ്യന്‍മാരായ ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ചതിന് അഭിനന്ദനം മുഴുവന്‍ സ്റ്റുവര്‍ട്ട് ബ്രോഡിനാണ്. ചരിത്രത്തിലെ എക്കാലത്തേയും മികച്ച ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയയ്ക്ക് നേരിടാനായത് 18.3 ഓവര്‍ മാത്രം. നേടിയതാകട്ടെ വെറും 60 റണ്‍സിന് എല്ലാവരും പുറത്ത്. 2-1 കളിയില്‍ മുന്നിട്ടു നിന്നിരുന്ന ഇംഗ്ലണ്ടിന് തങ്ങളുടെ വിമര്‍ശകര്‍ക്കെരതിരെയുള്ള ഒരു ഹെലികോപ്റ്റര്‍ ശോട്ടുകൂടിയായിരുന്നു ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള നാലാം മത്സരം. മൈക്കല്‍ ക്ലാര്‍ക്കിന്റെ നേതൃത്വത്തിലിറങ്ങിയ ഓസ്‌ട്രേലിയയെ 15 റണ്‍സ് വിട്ടുകൊടുത്ത് 8 വിക്കറ്റുകള്‍ വീഴ്ത്തിയ ബ്രോഡ് തന്നെയാണ് പതനത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടത്. ബ്രോഡിന്റെ വിക്കറ്റുകള്‍ക്കും ഒരു പ്രത്യേകതയുണ്ടായിരുന്നു, എല്ലാ വിക്കറ്റുകളും സ്ലിപ്പിലെ ക്യാച്ചുകള്‍ വഴിയാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് അടിച്ചു തകര്‍ക്കുകയാണ്. തുടക്കം പതറിയെങ്കിലും യുദ്ധം ജയിക്കാനുറച്ച പോരാളിയെപോലെ ഇംഗ്ലണ്ട് നാലു വിക്കറ്റിനു 274 റണ്‍സ് എടുത്തിട്ടുണ്ട്.

ഇതേ സമയം ആഷസില്‍ ആശ നഷ്ട ഓസ്‌ട്രേലിയന്‍ ടീമിനെ പോസ്റ്റുമോര്‍ട്ടം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. ലോകചാംപ്യന്‍മാരായി ലോകത്തിന്റെ നെറുകയില്‍ നില്ക്കുന്ന ടീമിന്റെ പതനത്തിന്റെ ആഴം വിളിച്ചറിയിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന പോസ്റ്റുകളും കമന്റുകളും. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിനു നേരെയുള്ള വിമര്‍ശന ശരങ്ങളുടെ മൂര്‍ച്ച ഇനി വര്‍ധിക്കാനാണ് സാധ്യത.

നാലാം ആഷസില്‍ ഓസ്‌ട്രേലിയയുടെ ദാരുണ ദൃശ്യം

ആഷസിലെ ഏറ്റവും താഴ്ന്ന ഒന്‍പതാമത്തെ സ്‌കോര്‍
111 പന്തില്‍ ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചു
ഏറ്റവും കുറഞ്ഞ പന്തില്‍ പുറത്താകുന്നതില്‍ ഓസ്‌ട്രേലിയ ഏഴാം സ്ഥാനത്ത്
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും പുറത്തായ ടീം

Share this news

Leave a Reply

%d bloggers like this: