ആവശ്യത്തിന് ജീവനക്കാരില്ല,നഴ്‌സുമാര്‍ സമരത്തിനൊരുങ്ങുന്നു

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. അനിയന്ത്രിതമായ തിരക്ക്, ജീവനക്കാരുടെ അഭാവം, പെരുകുന്ന വെയ്റ്റിംഗ് ലിസ്റ്റുകള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇങ്ങനെ ആരോഗ്യമേഖയില്‍ പ്രതിസന്ധി തുടരുകയാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് നോര്‍ത്ത് ഡബ്ലിനിലെ നഴ്‌സുമാര്‍ സമരത്തിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് ആരോഗ്യമേഖലയിലെ ഏറ്റവും പുതിയ വാര്‍ത്ത. നോര്‍ത്ത് ഡബ്ലിനിലെ St Ita’s ഹോസ്പിറ്റലിലെ സൈക്കാട്രിക് നഴ്‌സസ് അസോസിയേഷനിലെ അംഗങ്ങളായ നഴ്‌സുമാരാണ് ജീവനക്കാരുടെ അഭാവത്തിനെതിരെ സമരത്തിനാഹ്വാനം ചെയ്തിരിക്കുന്നത്. സെന്റ് ജോസഫ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സര്‍വീസില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെതിരെയാണ് സമരം. ഘട്ടം ഘട്ടമായി നടക്കുന്ന സമരം ആഗസ്റ്റ് 21 ന് ആരംഭിക്കും.

യൂറോപ്യന്‍ യൂണിയിനിലാകെ നവ്‌സിംഗ് ആന്‍ഡ് സോഷ്യല്‍ കെയര്‍ ജീവനക്കാരുടെ അഭാവമുള്ളതിനാല്‍ അയര്‍ലന്‍ഡിലെ ഹോസ്പിറ്റലുകളിലുള്ള ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാനാകുന്നില്ലെന്ന് എച്ച്എസ്ഇ പറയുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: