ആള്‍സ്റ്റര്‍ ബാങ്ക് 22 ശാഖകള്‍ അടച്ചു പൂട്ടലിന്റെ വക്കില്‍

ഡബ്ലിന്‍ : അലിസ്റ്റര്‍ ബാങ്ക് 22 ബ്രാഞ്ചുകള്‍ അടച്ചു പൂട്ടുമെന്ന് അധികൃതര്‍ അറിയിച്ചു. ബാങ്കിന്റ 62 ശതമാനം ഉപഭോക്താക്കളും ഡിജിറ്റല്‍ ഇടപാടിന്റെ ഭാഗമായതോടെയാണ് ഈ തീരുമാനമെടുത്തതെന്ന് ബാങ്ക് അറിയിച്ചു. ഇതോടെ 200 റോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുന്നത്.

ഡബ്ലിനില്‍ അഞ്ച് ബ്രാഞ്ചുകള്‍, കോര്‍ക്ക്(4), ഗാല്‍വേ (2), ലീമെറിക്, ഡോണഗല്‍, കാവന്‍, എന്നിവിടങ്ങളില്‍ രണ്ട് വീതവും മായോ, സ്ലിഗൊ, ഓഫാലി, ലോങ്ഫോര്‍ഡ് എന്നിവിടങ്ങളില്‍ ഓരോ ബ്രാഞ്ച് വീതവും അടയ്ക്കും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ മാസം വരെയുള്ള കാലയളവിനിടയിലായിരിക്കും ഈ ബ്രാഞ്ചുകള്‍ക്ക് പൂട്ട് വീഴുക.

നിലവില്‍ തുടരുന്ന ബ്രാഞ്ചുകള്‍ നവീകരിക്കാനും പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. തൊഴില്‍ നഷ്ടപ്പെടുന്നവരെ മറ്റ് ബ്രാഞ്ചുകളിലേക്ക് മാറ്റി നിയമിക്കും. പ്രധാന ബ്രാഞ്ചുകളില്‍ തിരക്ക് കൂടുമെന്നതിനാല്‍ ഓരോ ബ്രാഞ്ചിലേക്കും പ്രത്യേക അനുപാതത്തില്‍ ജീവനക്കാരെ പുനഃക്രമീകരിക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇ എം

Share this news

Leave a Reply

%d bloggers like this: