ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിയന്ത്രിക്കാന്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പശുവിന്റെ പേരിലും മറ്റും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും തടയാന്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി. ഇത്തരം ആക്രമണങ്ങളെ ശക്തമായി അടിച്ചൊതുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അക്രമങ്ങള്‍ തടയുന്നതിനും ശിക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചു. നാലാഴ്ചയ്ക്കകം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത് നടപ്പാക്കണം.

ആള്‍ക്കൂട്ട ഭീകരത രാജ്യത്ത് പുതിയ നിയമമായി മാറ്റാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി. അനുദിനം വര്‍ധിക്കുന്ന ആക്രമണങ്ങള്‍ കണ്ടു ജനങ്ങളുടെ മനസ് മരവിച്ചു. അത്യന്തം ആശങ്കാജനകമായ ഇത്തരം സംഭവങ്ങള്‍ക്ക് ശബ്ദമുയര്‍ത്താന്‍ നേരമായി. പൗരന്‍മാരെ സംരക്ഷിക്കാനും സമൂഹത്തിന്റെ ബഹുസ്വര അടിത്തറ സംരക്ഷിക്കാനും സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്.

നിയമം കയ്യിലെടുക്കുന്നവരെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നിര്‍വചിച്ചും ശിക്ഷ വിധിച്ചും പ്രത്യേക നിയമ നിര്‍മിക്കുന്നത് പാര്‍ലമെന്റ് പരിഗണിക്കണം. അതിക്രമങ്ങള്‍ തടയാനും ശിക്ഷിക്കാനും പരിഹരിക്കാനുമുള്ള വിശദമായ മാര്‍ഗ രേഖ കോടതി പുറപ്പെടുവിച്ചു. ജില്ലാ തലങ്ങളിലെ നിരീക്ഷണ സംവിധാനം, വ്യാജപ്രചാരണം തടയല്‍, നഷ്ടപരിഹാരം, വേഗത്തിലുള്ള വിചാരണ എന്നീ വ്യവസ്ഥകളോടെയാണ് മാര്‍ഗരേഖ. ഇത് നടപ്പാക്കി സംസ്ഥാനങ്ങള്‍ നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഓഗസ്റ്റില്‍ കേസ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: