ആല്‍ക്കഹോള്‍ സര്‍വേ: അയര്‍ലണ്ടിലെ മദ്യപാനികള്‍ക്ക് ബോധം മറയാന്‍ 10 യൂറോയുടെ മദ്യം മതി

അയര്‍ലണ്ടില്‍ ഒരു വര്‍ഷത്തെ മദ്യ ഉപഭോഗത്തിന്റെ കണക്കുകള്‍ പുറത്തുവിട്ട് ‘ആല്‍ക്കഹോള്‍ ആക്ഷന്‍ അയര്‍ലണ്ട്’ ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയില്‍ വളരെ തുശ്ചമായ വിലയില്‍ അയര്‍ലണ്ടില്‍ മദ്യം ലഭ്യമാകുന്നതായി റിപ്പോര്‍ട്ട് പുറത്തുവിട്ടു.രണ്ട് നഗരപ്രദേശത്തും രണ്ട് പ്രാദേശിക ഇടങ്ങളിലുമായി നടത്തിയ ഏഴു ദിവസത്തെ സര്‍വേയില്‍ പുരുഷന്മാര്‍ക്ക് 8.49 യൂറോയുടെ മദ്യവും സ്ത്രീകള്‍ 5.49 യൂറോയുടെ മദ്യവുമാണ് സ്ഥിരമായി ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. കുറഞ്ഞ നിരക്കില്‍ യഥേഷ്ടം മദ്യം ലഭിക്കുന്നത് അമിത മദ്യപാനത്തിന് കാരണമാകുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ബോബി സ്മിത്ത് പറഞ്ഞു.

വീര്യമുള്ള സിഡാര്‍ ഉത്പന്നങ്ങളാണ് കുറഞ്ഞ വിലയില്‍ വില്‍ക്കുന്നവയില്‍ ഏറ്റവും മുന്‍പന്തിയിലെന്നും കണ്ടെത്തി. രണ്ടാം സ്ഥാനത്ത് ബിയറുകളാണ്. വൈന്‍ മൂന്നാം സ്ഥാനത്തും സ്പിരിറ്റ് പാനീയങ്ങള്‍ കുറഞ്ഞ വിലയില്‍ നാലാം സ്ഥാനത്തും ഐറിഷ് മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതെന്ന് പഠനത്തില്‍ തെളിഞ്ഞു. റീട്ടെയില്‍ ഉപഭോഗങ്ങള്‍ക്കായി വന്‍ തോതില്‍ അയര്‍ലണ്ടില്‍ മദ്യ വില്പന നടക്കുന്നതിന്റെ ദൂഷ്യവശങ്ങളും സര്‍വേയില്‍ തുറന്നു കാട്ടുന്നുണ്ട്. വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന അതെ വിലയില്‍ റീട്ടെയ്ല്‍ സ്റ്റോറുകളില്‍ മദ്യം ലഭ്യമാക്കുന്നത് തടയണമെന്നും ‘ആല്‍ക്കഹോള്‍ ആക്ഷന്‍ അയര്‍ലണ്ട്’ ആവശ്യപ്പെടുന്നു

20 വയസുവരെയുള്ള കൌമാരക്കാരില്‍ ഉള്‍പ്പെടെ മദ്യപാന ശീലം അപകടകരമായി വര്‍ധിക്കുന്നത് കുറഞ്ഞ നിരക്കില്‍ യഥേഷ്ടം മദ്യം ലഭിക്കുന്നത് കൊണ്ടാണെന്നാണ് ആല്‍ക്കഹോള്‍ ആക്ഷന്‍ അയര്‍ലണ്ട് വാദിക്കുന്നത്. വിലകുറഞ്ഞ ബിയറും മദ്യവും മദ്യപാനം വര്‍ധിപ്പിക്കുകയാണ്. ആളുകളെ കൂടുതല്‍ മദ്യം ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കുന്നതിന് നടപടികള്‍ കൂടിയേ തീരുവെന്നും അവര്‍ ആവശ്യപ്പെടുന്നു. ലോകത്തില്‍ ആല്‍ക്കഹോള്‍ ഉപയോഗത്തില്‍ മുന്‍പന്തിയില്‍ ഉള്ള രാജ്യങ്ങള്‍ക്കിടയില്‍ അയര്‍ലന്‍ഡ് നാലാം സ്ഥാനത്ത്. ഐറിഷുകാര്‍ കഴിഞ്ഞുവര്‍ഷം കുടിച്ചു തീര്‍ത്തത് 123 ലിറ്റര്‍ മദ്യം ആണ്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: