ആല്‍ക്കഹോള്‍ ഉപയോഗത്തില്‍ ലോകത്തെ മുന്‍നിര രാജ്യങ്ങള്‍ക്കൊപ്പം അയര്‍ലണ്ടും

ഡബ്ലിന്‍: ലോകത്തില്‍ ആല്‍ക്കഹോള്‍ ഉപയോഗത്തില്‍ മുന്‍പന്തിയില്‍ ഉള്ള രാജ്യങ്ങള്‍ക്കിടയില്‍ അയര്‍ലന്‍ഡ് നാലാം സ്ഥാനത്ത്. യൂറോ മോണിറ്റര്‍ 2017 -ല്‍ നടത്തിയ കണക്കെടുപ്പില്‍ ഐറിഷുകാര്‍ കഴിഞ്ഞുവര്‍ഷം കുടിച്ചു തീര്‍ത്തത് 123 ലിറ്റര്‍ മദ്യം ആണെന്ന് കണ്ടെത്തി. യൂറോപ്പില്‍ മദ്യപാനം ഏറ്റവും കൂടുതല്‍ ചെക്ക് റിപ്പബ്ലിക്കില്‍ ആണ്.

ഇവിടെ കഴിഞ്ഞ വര്‍ഷം 172 ലിറ്റര്‍ ആല്‍ക്കഹോള്‍ ആണ് കുടിച്ച് തീര്‍ത്തത്. ഇതോടെ ആല്‍ക്കഹോള്‍ ഉപയോഗം ഏറ്റവും കൂടിയ രാജ്യവും ചെക്ക് റിപ്പബ്ലിക് തന്നെയാണ്. രണ്ടാം സ്ഥാനത്ത് ജര്‍മനിയും മൂന്നാം സ്ഥാനത്ത് ഓസ്ട്രിയയും നാലാം സ്ഥാനം അയര്‍ലണ്ടിനുമാണ്. യൂറോ മോണിറ്റര്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അയര്‍ലണ്ടില്‍ മദ്യ ഉപയോഗം ഏറ്റവും കൂടുതല്‍ ഗ്രെറ്റര്‍ ഡബ്ലിന്‍ മേഖലയില്‍ ആണ്.

പബുകള്‍ ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നതും ഈ മേഖലയില്‍ തന്നെയാണ്. മദ്യ വ്യവസായവുമായി ബന്ധപ്പെട്ട് ഐറിഷ് സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന പ്രദേശവും ഗ്രെറ്റര്‍ ഡബ്ലിന്‍ മേഖല തന്നെയാണ്. എന്നാല്‍ ഗ്രാമീണ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പബുകള്‍ അടച്ചുപൂട്ടുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. വീടുകളില്‍ വെച്ച് മദ്യപിക്കുന്നവരുടെ എണ്ണം കൂടിയതോടെ പബുകള്‍ അടച്ചിടുകയായിരുന്നു.

മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് കര്‍ശന നിയന്ത്രണം വന്നതോടെയാണ് ഗ്രാമീണ മേഖലയിലെ പബുകള്‍ കൂടുതലും പൂട്ടിപ്പോയതെന്ന് യൂറോ മോണിറ്റര്‍ നടത്തിയ സര്‍വേയില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. 2016 -നെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ 2017 -ല്‍ മദ്യത്തിന്റെ ഒഴുക്ക് കുറഞ്ഞ് വരുകയും ചെയ്തു. ഇറക്കുമതി ചെയ്യുന്ന ബ്രാന്‍ഡുകളേക്കാള്‍ ഐറിഷ് ഡിസ്റ്റിലറികളിലെ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടിവരികയും ചെയ്യുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: