ആറ് വയസുകാരി ഇന്ത്യന്‍ പെണ്‍കുട്ടി യുഎസ് മരുഭൂമിയില്‍ വെള്ളം കിട്ടാതെ മരിച്ചു…

യുഎസിലേയ്ക്കുള്ള കുടിയേറ്റ ശ്രമത്തിനിടെ ആറ് വയസുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടി കടുത്ത ചൂടില്‍ വെള്ളം കിട്ടാതെ മരിച്ചു. കുട്ടിയുടെ അമ്മ മറ്റ് സംഘാംഗങ്ങള്‍ക്കൊപ്പം വെള്ളം തേടി പോയ സമയമാണ് മരണം സംഭവിച്ചത് എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ബോര്‍ഡര്‍ പട്രോളിനേയും ഡോക്ടറേയും ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏഴാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോളാണ് ഗുര്‍പ്രീത് കൗറിന്റെ ദാരുണ അന്ത്യം. അരിസോണ സംസ്ഥാനത്തെ ലൂക് വില്ലെയിലാണ് കുട്ടി മരിച്ചത്. ഇവിടെ 42 ഡിഗ്രി സെല്‍ഷ്യല്‍ ചൂടാണ് നിലവിലുള്ളത്. അരിസോണയിലെ തെക്കന്‍ മരുഭൂമി മേഖലയില്‍ ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് കുടിയേറ്റ സംഘത്തിലെ കുട്ടി മരിക്കുന്നത്.

സെന്‍ട്രല്‍ അമേരിക്കന്‍ റിപ്പബ്ലിക്കുകളില്‍ നിന്നാണ് കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തുന്നത്. മെക്സിക്കോ അതിര്‍ത്തി വഴി, കൊടുംചൂടിനെ അവഗണിച്ചും യുഎസിലെത്താന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിന് കുറവില്ല. മെക്സിക്കോയില്‍ നിന്ന് യുഎസിലേയ്ക്ക് ഇത്തരത്തില്‍ കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇമ്മിഗ്രേഷന്‍ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് പറയുന്നു.

Share this news

Leave a Reply

%d bloggers like this: