ആറ് കൗണ്ടികളില്‍ ഉച്ചയ്ക്ക് ഒരുമണി വരെയെല്ലോ അലര്‍ട്ട്

ഡബ്ലിന്‍: ഒരുമണി വരെ  യെല്ലാ അലര്‍ട്ട്  നിലനില്‍ക്കുമെന്ന് അറിയിപ്പ്.  അര്‍ദ്ധരാത്രിമുതലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.  ആറ് കൗണ്ടികളില്‍ മുന്നറിയിപ്പുണ്ട്.  ഡൊണീഗല്‍, മയോ, ഗാല്‍വേ, ക്ലെയര്‍, കോര്‍ക്ക്,കെറി എന്നിവിടങ്ങളിലാണ് അലര്‍ട്ട് ഉള്ളത്. മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം.  ഫ്രാങ്ക്  കൊടുങ്കാറ്റ്  നാളെ വൈകുന്നേരത്തോടെ വീശും.  ഷാനോന്‍ നദിയില്‍ നിലവില്‍തന്നെ  വെള്ളപ്പൊക്കത്തിനെതിരെ ജാഗ്രതപാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  ബുധനാഴ്ച്ചയോടെ പത്ത് സെന്‍റിമീറ്റര്‍ വരെ  വെള്ളം ഉയര്‍ന്നേക്കും. പാര്‍ടീന്‍ വെയറിലൂടെയുള്ള ജലം ഒഴുക്കി വിടല്‍ ഇഎസ്ബി വര്‍ധിപ്പിച്ചിരുന്നു.  ഇന്ന് മഴയും കാറ്റും നിറഞ്ഞകാലാസ്ഥയായിരിക്കും. രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും മഴ പെയ്യുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: