ആറാം വയസില്‍ യു ട്യൂബിലൂടെ കോടീശ്വരനായി യുഎസ് ബാലന്‍

 

കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. പക്ഷേ കളിപ്പാട്ടങ്ങളിലൂടെ ദശലക്ഷക്കണക്കിനു ഡോളര്‍ സമ്പാദിക്കുന്ന കുട്ടികളെ അധികമാര്‍ക്കും പരിചയമുണ്ടാകില്ല. യുഎസില്‍നിന്നുള്ള ആറ് വയസുകാരന്‍ റയാനെ പരിചയപ്പെടാം. കളിപ്പാട്ടങ്ങളും മിഠായികളും യു ട്യൂബിലൂടെ അവലോകനം ചെയ്തു കൊണ്ടു റയാന്‍ സമ്പാദിച്ചത് ലക്ഷങ്ങളാണ്. മാത്രമല്ല, ഫോബ്സിന്റെ ആഗോള പട്ടികയിലിടം പിടിക്കുകയും ചെയ്തു. ഫോബ്സിന്റെ ‘ 2017-ലെ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ച യു ട്യൂബ് താരം’ എന്ന വിശേഷണത്തിനാണ് റയാന്‍ അര്‍ഹനായത്.

റയാന്‍ ടോയ്സ് റിവ്യു എന്ന പേരില്‍ നാലാം വയസിലാണ് റയാനു വേണ്ടി കുടുംബം യു ട്യൂബ് ചാനല്‍ ആരംഭിച്ചത്. വിപണിയിലെത്തിയിരിക്കുന്ന ഏറ്റവും പുതിയ കളിപ്പാട്ടങ്ങളെ കുറിച്ച് അവലോകനം നടത്തുകയെന്നതായിരുന്നു ചാനലിലൂടെ റയാന്‍ ചെയ്തിരുന്നത്. ഇത് ക്രമേണ നിരവധി പേരുടെ ശ്രദ്ധയാകര്‍ഷിച്ചു കൊണ്ടു മുന്നേറുകയായിരുന്നു.

കളിപ്പാട്ടങ്ങളെ റയാന്‍ ഇഷ്ടപ്പെടുന്നു. ഈ ഇഷ്ടമാണ് അവന്‍ യു ട്യൂബിലൂടെ പങ്കുവച്ചത്. കളിപ്പാട്ടങ്ങളെ കുറിച്ചു കുട്ടികള്‍ക്കു വേണ്ടി ഒരു കുട്ടി തന്നെ വിലയിരുത്തുന്ന പരിപാടിയില്‍ ആകര്‍ഷിക്കാന്‍ ഒട്ടേറെ കാര്യങ്ങളുമുണ്ടായിരുന്നു. ഡിസ്നി പക്സറിന്റെ ‘ Cars’ പരമ്പരയില്‍ നിന്നും നൂറിലധികം കളിപ്പാട്ടങ്ങള്‍ അടങ്ങിയ ‘GIANT EGG Surprise’ ബോക്സിനെ കുറിച്ചുള്ള റയാന്റെ അവലോകനമാണ് അവനെ ഒരു യു ട്യൂബില്‍ താരമാക്കിയത്. വീഡിയോ കണ്ടത് 800 മില്യനിലേറെ പേരാണ്. റയാന്റെ ചാനലിന് ഇന്ന് 10 ദശലക്ഷം വരിക്കാരാണുള്ളത്. ലില്ലി സിംഗ് എന്ന കനേഡിയന്‍ യു ട്യൂബ് താരത്തെക്കാള്‍ ഒരുപിടി മുന്നിലാണ് റയാന്റെ സ്ഥാനം.

ഡികെ

 

Share this news

Leave a Reply

%d bloggers like this: