ആര്‍ത്തിരമ്പി ഒഫീലിയ വരുന്നു; ഐറിഷ് ജനത ആശങ്കയില്‍; എങ്ങും കനത്ത ജാഗ്രത നിര്‍ദ്ദേശം

 

അയര്‍ലണ്ട് തീരത്ത് ഒഫീലിയ കൊടുങ്കാറ്റ് തിങ്കളാഴ്ച ആഞ്ഞടിക്കുമെന്ന വാര്‍ത്തകള്‍ പരന്നതോടെ ഐറിഷ് ജനത ആശങ്കയില്‍. കൊടുങ്കാറ്റ് വന്‍ നാശം വിതയ്ക്കുമെന്ന ഭയത്തിലാണ് ഇവിടുത്തെ ജനങ്ങള്‍. കാലവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് മിക്ക നഗരങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റെഡ് വാണിങ് നല്‍കിയ പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ അടച്ചിടാനും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വാഹന യാത്ര ഒഴിവാക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്.

പലയിടങ്ങളിലും പേമാരിയും ചുഴലിക്കാറ്റും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പേമാരിയില്‍ റോഡ് ഗതാഗതം താറുമാറാകുമെന്ന ആശങ്കയിലാണ് അധികൃതര്‍. വെക്‌സ്‌ഫോര്‍ഡ്, ഗാല്‍വേ, മായോ, ക്ലെയര്‍, കോര്‍ക്ക്, കെറി, ലിമെറിക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ റെഡ് വാണിങ് നല്‍കിക്കഴിഞ്ഞു. രാജ്യത്തിന്റെ മറ്റ് സ്ഥലത്ത് ഒരു ഓറഞ്ച് വാണിങ്ങും നല്കിട്ടുണ്ട്. ചുഴലിക്കാറ്റ് നിലവില്‍, ഉഷ്ണമേഖലാ നിലയത്തിലേക്ക് മാറുന്നു. രണ്ടു വിഭാഗത്തില്‍ പെട്ടത് തകരും.

ഒഫേലിയ ചുഴലിക്കാറ്റിലൂടെ രാജ്യത്ത് ഉണ്ടാകുന്ന പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും തീരുമാനിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളിലെ സ്‌കൂളുകള്‍ ജാഗ്രത പുലര്‍ത്തണം, ഒഫേലിയ ചുഴലിക്കാറ്റിനു തയ്യാറെടുക്കുന്നതിനു മുമ്പ് ദേശീയ സുരക്ഷാ അടിയന്തിര ഏകോപന സമിതി ഇന്ന് യോഗം ചേര്‍ന്നു. കൊടുങ്കാറ്റിന്റെ ഗതി തെക്കന്‍ തീരം കടന്ന് പടിഞ്ഞാറന്‍ തീരത്തിനടുത്തെത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്മറ്റി പറഞ്ഞു.

കനത്ത മഴയും, കൊടുങ്കാറ്റും ഉണ്ടാകാം ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ട്. അറ്റ്‌ലാന്റിക് പ്രദേശത്ത് റെക്കോര്‍ഡ് ചെയ്യപ്പെട്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഒഫീലിയയെന്ന് കാലാവസ്ഥ നിരീക്ഷകരുടെ പക്ഷം. നാളെ രാവിലെ 6 മണിയോട് കൂടെ കെറി പ്രദേശങ്ങളിലാകും ഒഫീലിയയുടെ ആദ്യ പ്രകമ്പനം ഉണ്ടാവുക. തുടര്‍ന്ന് കാറ്റിന്റെ ദിശ രാജ്യത്തിന്റെ മധ്യഭാഗത്തുകൂടി കടന്ന് രാത്രി 9 മണിക്ക് ആന്‍ട്രിമിലും ആഞ്ഞടിച്ച് അടങ്ങുമെന്നാണ് മെറ്റ് ഐറാന്റെ നിഗമനം.


എ എം

 

Share this news

Leave a Reply

%d bloggers like this: