ആര്‍ട്ടിക് സമുദ്രം ക്രമാതീതമായി ഉരുകുന്നു; യൂറോപ്പില്‍ അതിശൈത്യത്തിനും വെള്ളപ്പൊക്കത്തിനും സാധ്യത

 

ആര്‍ട്ടിക് സമുദ്രത്തിലെ നൂറ് മുതല്‍ ആയിരങ്ങള്‍ വരുന്ന ചതുരശ്ര മൈലിലുള്ള മഞ്ഞു പാളികള്‍ ഈ വേനലില്‍, ശരാശരിയിലും താഴെ ഉരുകിയതായി ചൊവ്വാഴ്ച പുറത്തുവിട്ട പഠനറിപ്പോര്‍ട്ട് സൂചിപ്പിച്ചു. കാലാവസ്ഥ വ്യതിയാനം ധ്രുവ പ്രദേശങ്ങളില്‍ വളരെ വേഗത്തില്‍ താപനില വര്‍ധിപ്പിക്കുകയും ഇത് ആര്‍ട്ടിക് സമുദ്രത്തിലെ കടല്‍ ഐസിന്റെ വിസ്തൃതി 1.79 ചതുരശ്ര മൈല്‍ എന്ന പരിധിയിലേക്കു ചുരുക്കിയെന്നുമാണു പഠന റിപ്പോര്‍ട്ട്.
ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞു പാളികള്‍ വേനല്‍ക്കാലത്താണു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വിസ്തീര്‍ണത്തിലേക്ക് എത്തുന്നത്. പിന്നീട് ശിശിര കാലത്ത് മഞ്ഞു പാളികള്‍ വീണ്ടും രൂപപ്പെടും.

2017-ലെ വേനലില്‍, ആര്‍ട്ടിക് സമുദ്രത്തില്‍, 610,000 ചതുരശ്ര മൈല്‍ പരിധിയിലാണ് മഞ്ഞുപാളികള്‍ കാണപ്പെട്ടത്. ഇതു ശരാശരിയേക്കാള്‍ താഴെയാണ്. മഞ്ഞു പാളികള്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി കൂടുതലായി ഉരുകി എന്നര്‍ഥം. ആര്‍ട്ടിക് സമുദ്രത്തില്‍ താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് മഞ്ഞു പാളികള്‍ ഉരുകിയ തോത് വളരെ വലുതായിരുന്നു. ഇത് 1981-2010 കാലയളവിലെ ശരാശരിയെക്കാള്‍ താഴെയെത്തി ഈ വര്‍ഷം. 38 വര്‍ഷത്തിനിടയിലെ എട്ടാമത്തെ താഴ്ന്ന നില കൂടിയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.

സെന്‍ട്രല്‍ ആര്‍ടിക് സമുദ്രത്തിനു മീതെയുണ്ടായ ശാന്തമായ മധ്യ വേനല്‍ കാലാവസ്ഥയാണു മഞ്ഞുപാളികള്‍ കൂടുതല്‍ ഉരുകുന്നതില്‍നിന്നും തടഞ്ഞുനിര്‍ത്തിയതെന്നു യുഎസ് നാഷണല്‍ സ്നോ ആന്‍ഡ് ഐസ് ഡേറ്റ സെന്റര്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞു. 2012-ലായിരുന്നു ആര്‍ട്ടിക് സമുദ്രത്തില്‍ മഞ്ഞുരുക്കം റെക്കോഡ് നിലയിലെത്തിയത്. അന്ന് മഞ്ഞ് ഉരുകി 4,83,000 ചതുരശ്ര മൈല്‍ വിസ്തൃതിയിലേക്കു ചുരുങ്ങി.

ആര്‍ട്ടിക് സമുദ്രത്തിലെ ക്രമാതീതമായ മഞ്ഞുരുക്കം യൂറോപ്പിലും, ഏഷ്യയിലും, വടക്കന്‍ അമേരിക്കയിലും വെള്ളപ്പൊക്കത്തിനും, അതിശൈത്യത്തിനും, ചൂട് കാറ്റിനും കാരണമാകുന്നതായി ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. മഞ്ഞുരുക്കം ആഗോളതലത്തില്‍ സൃഷ്ടിക്കുന്ന ആഘാതം നിസാരമല്ല.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: