ആര്‍ച്ച് ബിഷപ്പ് അഭിവന്യ എല്‍ദോ മോര്‍ തീത്തോസ് തിരുമേനി അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു.

നോര്‍ത്ത് അമേരിക്കയിലെ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പത്രിയര്‍ക്കല്‍ വികാരി ആര്‍ച്ച് ബിഷപ്പ് അഭിവന്യ എല്‍ദോ മോര്‍ തീത്തോസ് തിരുമേനി 2016 ജനുവരി 22 നു അയര്‍ലണ്ടില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്നു. ജനുവരി 22, 23 (വെള്ളി, ശനി) തിയതികളില്‍ ദ്രോഹഡാ സെന്റ്. അത്തനേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് ഭക്തി സാന്ദ്രമായി നടത്തുന്ന പരിശുദ്ധനായ പൗലോസ് മോര്‍ അത്താനാസ്സിയോസ് വലിയ തിരുമേനിയുടെ അറുപത്തിമൂന്നാമത് ശ്രാദ്ധപ്പെരുന്നാളിന് അഭിവന്യ തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ് .

ജനുവരി 24 ഞായറാഴ്ച വാട്ടര്‍ഫോര്‍ഡ് സെന്റ് .മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയിലും, ജനുവരി 30 ശനിയാഴ്ച താല സെന്റ് .ഇഗ്‌നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയിലും, ജനുവരി 31 ഞായറാഴ്ച ഡബ്‌ളിന്‍ സെന്റ് .ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയിലും അഭിവന്യ എല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നതാണ്. ഫെബ്രുവരി 1 നു അഭിവന്യ തിരുമേനി ഹ്രസ്വ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും .

 

PAUL PEETOR

Share this news

Leave a Reply

%d bloggers like this: