ആയുധം കൈവശം വെച്ച് കേസ്: സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കി

ജോധ്പൂര്‍: നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചുവെന്ന കേസില്‍ സല്‍മാനെ കുറ്റവിമുക്തനാക്കി. 1998 ഹാം സാഥ് സാഥ് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിന് ജോധ്പൂരിലെത്തിയ സല്‍മാന്‍ ഖാന്‍ ആയുധം കൈവശം വെച്ചുവെന്നായിരുന്നു കേസ്. 20 വര്‍ഷമായി നടന്നു വന്ന കേസിലാണ് ഇന്ന് ജോധ്പൂര്‍ മജിസ്‌ട്രേറ്റ് കോടതി വിധി പറഞ്ഞത്. ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്ക് കൈവശം വെച്ചതിന് സല്‍മാനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോധ്പൂര്‍ മജിട്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയത്.

ആയുധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചുവെന്നും കൃഷ്ണ മൃഗത്തെ വേട്ടയാടിയെന്നും ഉള്‍പ്പടെ നാലു കേസുകള്‍ സല്‍മാനെതിരെ ഉണ്ടായിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയെന്ന കേസില്‍ ഇനിയും സല്‍മാന് വിചാരണ നേരിടേണ്ടതുണ്ട്. വനം വകുപ്പ് തന്നെ മനപൂര്‍വം കേസില്‍ കുടുക്കുകയായിരുന്നും താന്‍ നിരപരാധിയാണെന്നും സല്‍മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

എം.എന്‍

Share this news

Leave a Reply

%d bloggers like this: