ആമസോണ്‍ മഴക്കാടുകളിലെ ഏതൊരു മാറ്റവും ലോകത്തെ സ്വാധീനിക്കും; കത്തികൊണ്ടിരിക്കുന്നത് നമ്മുടെ വീടെന്ന് ഫ്രാന്‍സ് ; ബ്രസീലിനെതിരെ ശക്തമായ പ്രതിഷേധം

ദിവസങ്ങളായികത്തിയെരിഞ്ഞുകൊണ്ടിരിക്കുന്ന ആമസോണ്‍ കാടുകള്‍ അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചതോടെ ബ്രെസിലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നമ്മുടെ വീടാണ് കത്തിക്കൊണ്ടിരിക്കുന്ന എന്നാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ തീ അണയിക്കുന്നതായി ബന്ധപ്പെട്ട് ബ്രസീലിയന്‍ സര്‍ക്കാര്‍ വേണ്ടത്ര നടപടികള്‍ കൈകൊള്ളുന്നില്ലെന്നാണ് പരക്കെയുള്ള ആരോപണം.

കാട്ടു തീ അല്ല മറിച്ച് മഴക്കാടുകള്‍ കത്തിക്കുകയാണെന്നും ആരോപണം ഉണ്ട്. ബ്രസീലിലെ കിലോമീറ്ററുകള്‍ ദൂരെയുള്ള നഗരത്തില്‍ പോലും ആമസോണില്‍ നിന്നുള്ള പുക വന്നെത്തുകയാണ്. ലോകത്തെ തന്നെ വൈവിധ്യമുള്ള ജൈവ മേഖലയാണിത്. മാത്രമല്ല ലോക കാലാവസ്ഥയെ പോലും സ്വാധീനിക്കുന്ന ആമസോണ്‍ മഴക്കാടിന്റെ നാശം മനുഷ്യന്റെ നിലനില്‍പ് പോലും ഭൂമിയില്‍ ഇല്ലാതാകാന്‍ കഴിയുമെന്നാണ് ഈ മേഖലയില്‍ പഠനം നടത്തുന്ന ഗവേഷകര്‍ പറയുന്നത്.

ലോക കാലാവസ്ഥയെയും – സമുദ്രജല പ്രവാഹങ്ങളും മാറിമറിഞ്ഞാല്‍ എപ്പോള്‍ ലോകം നേരിടുന്ന കാലാവസ്ഥ വ്യതിയാനത്തെക്കാള്‍ ഭീകരമായിരിക്കും വരും വര്‍ഷങ്ങളില്‍ ഉണ്ടാകുക എന്ന് വേള്‍ഡ് വൈല്‍ഡ് ഫണ്ട് എന്ന സംഘടന ഓര്‍മിപ്പിക്കുന്നു. ഭൂമിയുടെ ശ്വാസകോശമെന്നു വിളിക്കപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ കത്തിയെരിയുന്നത് അന്താരാഷ്ട്ര പ്രതിസന്ധിയാണെന്നു പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വിഷയം ജി 7 ഉച്ചകോടിയിലെ അജണ്ടയില്‍ ഒന്നാമതായി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ മാക്രോണ്‍ ഈ വിഷയം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ പ്രതികരിച്ചത്. ബ്രസീലിന്റെ പങ്കാളിത്തമില്ലാത്ത ജി 7 ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച്ചര്‍ച്ച ചെയ്യാനുള്ള ആഹ്വാനം ‘തെറ്റായ കൊളോണിയലിസ്റ്റ് മനോഭാവ’മാണെന്ന് അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 85 ശതമാനം അധികം കാട്ടുതീയാണ് ഈ വര്‍ഷം ഉണ്ടായതെന്ന് ബ്രസീലിലെനാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് (ഇന്‍പെ) പ്രസിദ്ധീകരിച്ച സാറ്റലൈറ്റ് വിവരങ്ങള്‍ വ്യക്തമാക്കുന്നു.

കാട്ടുതീ അപകടകരമാംവിധം വര്‍ധിച്ചതോടെ ലോകവ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 74,000 ത്തിലധികം തീപിടുത്തങ്ങളാണ് ബ്രസീലില്‍ ശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടയില്‍ 9,500ലധികം മേഖലകളിലേക്കാണ് തീ പടര്‍ന്നത്.

തീ നിയന്ത്രണാതീതമായതോടെ ബ്രസീലിലെ ഏറ്റവും വലിയ സംസ്ഥാനമായ ആമസോണില്‍ തിങ്കളാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സാവോ പോളോ അടക്കമുള്ള നഗരങ്ങളില്‍ നട്ടുച്ചയ്ക്കു പോലും രാത്രിയുടെ പ്രതീതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘നമ്മുടെ ഗ്രഹത്തില്‍ 20% ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കുന്ന ശ്വാസകോശത്തിനാണ് തീപിടിക്കുന്നതെന്ന്’ മാക്രോണ്‍ ട്വീറ്റ് ചെയ്തു.ആമസോണിലെ തീപിടുത്തത്തെക്കുറിച്ച് വളരെയധികം ആശങ്കയുണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും പറഞ്ഞു. ‘ആഗോള കാലാവസ്ഥാ പ്രതിസന്ധിയുടെ നടുവില്‍ നിന്നുകൊണ്ട്,ഓക്‌സിജന്റെയും ജൈവവൈവിധ്യത്തിന്റെയും ഒരു പ്രധാന സ്രോതസ്സ് കൂടുതല്‍ നശിപ്പിക്കുന്നത് അനുവദിക്കാന്‍ കഴിയില്ല. ആമസോണ്‍ പരിരക്ഷിക്കണം’- അദ്ദേഹം ട്വീറ്റ് ചെയ്തു.

Share this news

Leave a Reply

%d bloggers like this: