ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് അപ്‌ലോഡ് ചെയ്യേണ്ട രേഖകള്‍, തിയറി ടെസ്റ്റിനും പ്രാക്ടിക്കല്‍ ടെസ്റ്റിനും ഹാജരാക്കേണ്ട രേഖകള്‍

ഡബ്ലിന്‍: നഴ്‌സിംഗ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ ഫീസ് ഘടന സംബന്ധിച്ചും രജിസ്‌ട്രേഷന്‍ തുടങ്ങി ആദ്യഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും തിയറി, പ്രാക്ടിക്കല്‍ ടെസ്റ്റിനെക്കുറിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപാദിച്ചിരുന്നു. ഇനി ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് അപ്‌ലോഡ് ചെയ്യേണ്ട രേഖകള്‍, തിയറി ടെസ്റ്റിനും പ്രാക്ടിക്കല്‍ ടെസ്റ്റിനും ഹാജരാക്കേണ്ട രേഖകള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാം.
അപേക്ഷ അയയ്ക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ആവശ്യമായ രേഖകള്‍ നിങ്ങളുടെ കൈവശമുണ്ടായിരിക്കണം.  അപേക്ഷയോടൊപ്പം മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തപക്ഷം അപേക്ഷ അപൂര്‍ണമാകുകയും സമര്‍പ്പിക്കാന്‍ സാധിക്കാതെ അപേക്ഷിക്കുന്നയാളിന് മടക്കികിട്ടുകയും ചെയ്യും. ആവശ്യമായ രേഖകള്‍

എല്ലാ അപേക്ഷകരും അപ് ലോഡ് ചെയ്യേണ്ട രേഖകള്‍

A) തിയറി ടെസ്റ്റിനുള്ള ഫീസടച്ചത് തെളിയിക്കുന്ന രേഖ
– ബാങ്കിലൂടെയാണ് പണമടയ്‌ക്കേണ്ടത്. ബാങ്കിലൂടെ പണമയയ്ക്കുമ്പോള്‍ ചങആക പിന്‍ നമ്പറും നിങ്ങളുടെ പേരും എഴുതണം

B) പാസ്‌പോര്‍ട്ടിന്റെ ബയോഗ്രഫിക്കല്‍/ ഫോട്ടോഗ്രാഫ് പതിച്ചിട്ടുള്ള പേജ്

C) ഫോട്ടോ-ഏറ്റവും പുതിയതായി എടുത്തിട്ടുള്ള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ

D) NMBI കമ്മ്യൂണിക്കേഷന്‍

ജനറല്‍ നഴ്‌സിംഗ് രജിസ്‌ട്രേഷന് ഉപാധികളോടെ നിര്‍ദേശം നല്‍കികൊണ്ടുള്ള NMBI യുടെ നിങ്ങള്‍ക്കുള്ള ഡിസിഷന്‍ ലെറ്റര്‍

അല്ലെങ്കില്‍

ജനറല്‍ നഴ്‌സിംഗ് രജിസ്‌ട്രേഷന് ഉപാധികളോടെ നിര്‍ദേശം നല്‍കികൊണ്ടുള്ള NMBI യുടെ നിങ്ങള്‍ക്കുള്ള ഡിസിഷന്‍ ലെറ്ററും നിങ്ങള്‍ അഡാപ്‌റ്റേഷനും അസെസ്‌മെന്റ് പ്രോഗ്രാമും വിജയകരമായി പൂര്‍ത്തിയാക്കണം അല്ലെങ്കില്‍ ഇതിനായി RCSI ആപ്റ്റിറ്റിയൂഡ് ടെസ്റ്റെന്ന ഓപ്ഷന്‍ ഉണ്ടെന്നറിയിച്ചുകൊണ്ടുള്ള NMBI യുടെ ഇമെയില്‍.

ഒരു നിശ്ചിത തീയതിയ്ക്കുള്ളില്‍ RCSI യുടെ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് അല്ലെങ്കില്‍ അഡാപ്‌റ്റേഷന്‍ ആന്‍ഡ് അസെസ്‌മെന്റ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയാക്കണം. ഇതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും നിങ്ങള്‍ക്കുളളതാണ്. ഇത് ഉദ്യോഗാര്‍ത്ഥിയും NMBI യും തമ്മിലുള്ള വിഷയമാണ്.

 ടെസ്റ്റിന് ഹാജരാക്കേണ്ട രേഖകള്‍

a) നിങ്ങള്‍ യൂറോപ്യന്‍ ഇക്കണോമിക് ഏരിയയിലെ (EEA) പൗരനാണെങ്കില്‍ – പാസ്‌പോര്‍ട്ടുമായാണ് തിയറി പരീക്ഷയ്ക്ക് എത്തേണ്ടത്. പാസ്‌പോര്‍ട്ടില്ലാത്തവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ല. എന്നാല്‍ നിങ്ങളുടെ പേര് അടുത്ത ദിവസത്തെ തിയറി ടെസ്റ്റിനുള്ളവരുടെ ലിസ്റ്റില്‍ ചേര്‍ക്കും.

b) നിങ്ങള്‍ EEA പൗരനല്ല എങ്കില്‍- നിങ്ങള്‍ താഴെപ്പറയുന്ന എല്ലാ രേഖകളും ഹാജരാക്കണം. രേഖകള്‍ ഹാജരാക്കാത്തവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ല. എന്നാല്‍ നിങ്ങളുടെ പേര് അടുത്ത ദിവസത്തെ തിയറി ടെസ്റ്റിനുള്ളവരുടെ ലിസ്റ്റില്‍ ചേര്‍ക്കും.

പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും കൊണ്ടുവരണം അതിനോടാപ്പം മുകള്‍വശത്ത് RCSI നമ്പറും NMBI PIN നമ്പറും രേഖപ്പെടുത്തിയ ഒരു വെളുത്ത A4 കവര്‍ അതില്‍ Atypical Working Scheme (AWS) Letter of Approval- ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് ആന്‍ഡ് ഇക്വാളിറ്റി( ഐറിഷ് നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ്:INIS) അംഗീകരിച്ച Atypical Working Scheme (AWS) Letter ന്റെ A4 സൈസിലുള്ള വ്യക്തമായ ഫോട്ടോകോപ്പി വേണം. ഇതിന്റെ ഓരോ പേജിലും മുകളിലായി RCSI നമ്പറും NMBI PIN നമ്പറും രേഖപ്പെടുത്തിയിരിക്കണം.

അല്ലെങ്കില്‍

Stamp 4/4E-UFam

നിങ്ങള്‍ EEA പൗരനല്ലെങ്കില്‍ നിങ്ങള്‍ക്ക് അയര്‍ലന്‍ഡില്‍ നിയമാനുസൃതമായി തുരുന്നതിന് Stamp 4/4EUFam Immigration Permission ഉണ്ടെങ്കില്‍ നിങ്ങള്‍ Atypical Working Scheme (AWS) യ്ക്ക് അപേക്ഷിക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ക്ക് Stamp 4/4E-UFam ഉണ്ടെങ്കില്‍ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ അനുവദിച്ചുകൊണ്ടുള്ള പാസ്‌പോര്‍ട്ടിലെ പേജിന്റെയും Garda National Immigration Bureau Certificate of Registration (GNIB Card) ന്റെയും A4 സൈസിലുള്ള ഫോട്ടോകോപ്പിയാണ് കരുതേണ്ടത്. ഓരോ പേജിന്റെയും മുകളില്‍ വലതുവശത്ത് നിങ്ങളുടെ RCSI നമ്പറും NMBI PIN നമ്പറും എഴുതണം. ഇമിഗ്രേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.

http://www.inis.gov.ie/

https://www.djei.ie/en/
ടെസ്റ്റിന്റെ വിശദാംശങ്ങള്‍ നാളെ…

Share this news

Leave a Reply

%d bloggers like this: