ആപ്പിള്‍ ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡ്; ഫേസ്ബുക്ക് 9-ാം സ്ഥാനത്ത്

സാന്‍ഫ്രാന്‍സിസ്‌കോ: ഈ വര്‍ഷത്തെ മികച്ച 100 ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഗൂഗിളിനെ പിന്തള്ളി അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ ആപ്പിള്‍ ഒന്നാം സ്ഥാനത്തെത്തി. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വിവാദം സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിനെ ഒന്‍പതാം സ്ഥാനത്തേക്ക് താഴ്ത്തി. 56 ശതമാനം വളര്‍ച്ച കൈവരിച്ച ഇ-കൊമേഴ്സ് ഭീമന്‍ ആമസോണ്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ആഗോള ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സിയായ ഇന്റര്‍ബ്രാന്‍ഡ്സാണ് ‘2018 ലെ മികച്ച 100 ആഗോള ബ്രാന്‍ഡുകള്‍’ എന്ന പട്ടിക പ്രസിദ്ധീകരിച്ചത്.

റാങ്കിംഗ് പ്രകാരം ആപ്പിളിന്റെ ബ്രാന്‍ഡ് മൂല്യം 16 ശതമാനം വര്‍ധിച്ച് 214.5 ബില്യണ്‍ ഡോളറിലെത്തി. വിപണിമൂല്യത്തില്‍ ഒരു ട്രില്യണ്‍ ഡോളറിലെത്തുന്ന യുഎസിലെ ആദ്യ കമ്പനിയാണ് ആപ്പിള്‍. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഗൂഗിളിന്റെ ബ്രാന്‍ഡ് മൂല്യം പത്ത് ശതമാനം വര്‍ധിച്ച് 155.5 ബില്യണ്‍ ഡോളറായി. ആമസോണിന് 100.8 ബില്യണ്‍ ഡോളര്‍ മൂല്യമാണുള്ളത്. മൈക്രോസോഫ്റ്റ്(92.7 ബില്യണ്‍ മൂല്യം), കൊക്കകോള(66.3 ബില്യണ്‍), സാംസംഗ് തുടങ്ങിയ കമ്പനികളാണ് യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലുള്ളത്. അതേസമയം, കേംബ്രിഡ്ജ് അനലിറ്റിക ഡാറ്റ വിവാദത്തില്‍ ഉള്‍പ്പെട്ട ഫേസ്ബുക്കിന്റെ ബ്രാന്‍ഡ് മൂല്യം ഈ വര്‍ഷം ആറ് ശതമാനം കുറഞ്ഞു.

ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ശേഷം അതിവേഗം വളര്‍ച്ച നേടിയ ബ്രാന്‍ഡുകള്‍ തങ്ങളുടെ ഉപഭോക്താക്കളെ മനസ്സിലാക്കി, പുതിയ ബാസിനസ് മാതൃകകള്‍ വളര്‍ത്തിയെടുക്കയാണെന്ന് ഇന്റര്‍ബ്രാന്‍ഡ് ഗ്ലോബല്‍ ചീഫ് എക്സിക്യുട്ടീവ് ചാള്‍സ് ട്രെവെയ്ല്‍ പറഞ്ഞു. സ്വീഡിഷ് മ്യൂസിക് സ്ട്രീമിംഗ് സര്‍വീസ് കമ്പനിയായ സ്പോട്ടിഫൈ, ജാപ്പനീസ് ഓട്ടോമൊബീല്‍ മാനുഫ്ക്ച്ചറിംഗ് കമ്പനിയായ സുബാറു എന്നിവ 100 ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇടം നേടി.

അമേരിക്കന്‍ വാഹന നിര്‍മാണ കമ്പനിയായ ടെസ്ല മോട്ടോഴ്സും സ്ഥാപകനായ ഇലോണ്‍ മസ്‌കും കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ഇടം നേടിയിരുന്നെങ്കിലും നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടതിന്റെ ഫലമായി ഇത്തവണ പട്ടികയില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞില്ല.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: