‘ആന്‍ഡ്രോയ്ഡ് പൈ’ എത്തുന്നു; പുതിയ പതിപ്പില്‍ സവിശേഷതകള്‍ ഏറെ

ആന്‍ഡ്രോയ്ഡിന്റെ 9 പതിപ്പിന് പൈ എന്ന് പേരിട്ടു. തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ഔദ്യോഗമായി ഇത് ഗൂഗിള്‍ നിയന്ത്രണത്തിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ആഗസ്റ്റ് 7 മുതല്‍ പുതിയ ആന്‍ഡ്രോയ്ഡ് ഒഎസ് അപ്‌ഡേറ്റ് ലഭ്യമായി തുടങ്ങും. ഏതാണ്ട് 6 മാസത്തോളമായി വിവിധഘട്ടങ്ങളിലെ ബീറ്റ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ആന്‍ഡ്രോയ്ഡ് പൈ എത്തുന്നത്. ഇരട്ട കാമറയുള്ളതും പുതിയ സ്‌ക്രീന്‍ സമവാക്യങ്ങള്‍ ഉള്ളതുമായ ഫോണുകള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ വേര്‍ഷനാണ് പി.

ഇന്റര്‍ഫേസില്‍ വരുത്തിയ വലിയ മാറ്റങ്ങള്‍ക്ക് പുറമേ, അനേകം പുതിയ ഫീച്ചറുകളുമായാണ് ആന്‍ഡ്രോയ്ഡ് പൈ എത്തുന്നത്. ഒരോ ഉപയോക്താവിന് ആവശ്യമായ ബ്രൈറ്റ്‌നസ് ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്നതാണ് പുതിയ ആന്‍ഡ്രോയ്ഡ് പൈയിലെ ഒരു പ്രധാന പ്രത്യേകത. ഇതുപോലെ തന്നെ മെഷീന്‍ ലേണിംഗ് ടെക്‌നോളജി ബാറ്ററിയുടെ കാര്യത്തിലും ആന്‍ഡ്രോയ്ഡ് പി അവലംബിക്കും. ബാറ്ററി ഉപഭോഗം കുറക്കാനുള്ള അഡാപ്റ്റീവ് ബാറ്ററി സംവിധാനം, അമിത ഫോണ്‍ ഉപയോഗം കുറക്കാനുള്ള ഡാഷ് ബോര്‍ഡ്, പുതുക്കിയ മാപ്പ്, നോട്ടിഫിക്കേഷന്‍ ടോഗിളിലുള്ള മാറ്റം തുടങ്ങി ആന്‍ഡ്രോയ്ഡ് പൈ’ കൂടുതല്‍ നവീനവും ഉപകാരപ്രദവുമാണ്.

സ്മാര്‍ട്ട്‌ഫോണുകളുടെ അമിത ഉപയോഗം നിയന്ത്രിക്കുക എന്ന കാര്യം പ്രധാനമായും ഗൂഗിള്‍ പരിഗണിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, നെറ്റ്ഫ്‌ലിക്‌സ്, യൂട്യൂബ് തുടങ്ങിയ ജനപ്രിയ ആപ്പുകളുടെ ഉപയോഗ സമയം അളക്കാന്‍ പ്രത്യേക സംവിധാനവും അമിതമായി ഉപയോഗിച്ചാല്‍ നിര്‍ദേശം നല്‍കാനുള്ള സംവിധാനവും ആന്‍ഡ്രോയ്ഡ് പിക്ക് മാത്രമുള്ള സവിശേഷതയാണ്. ‘ഡു നോട്ട് ഡിസ്റ്റര്‍ബ്’ എന്ന സംവിധാനത്തിലൂടെ ഫോണില്‍ നോട്ടിഫിക്കേഷന്‍ നിയന്ത്രിക്കാനും അതുവഴി വെര്‍ച്വല്‍ ലോകത്തുള്ള മനുഷ്യെന്റ സമയക്രമം കുറക്കാനും ഗൂഗിള്‍ പൈയിലൂടെ ശ്രമിക്കുന്നുണ്ട്.

ഗൂഗിള്‍ അസിസ്റ്റന്റ്, മാപ്പ് എന്നിവയില്‍ വന്‍ മാറ്റങ്ങളാണ് ദൃശ്യമാവുക. ഗൂഗിള്‍ മാപ്പില്‍ ഇനി ഒരു കെട്ടിടത്തിനകത്തെ മാപ്പുകളും കാണാം. മള്‍ട്ടി ടാസ്‌കുകള്‍ കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ട്. നോട്ടിഫിക്കേഷനില്‍ വെച്ച് തന്നെ മെസ്സേജുകള്‍ക്ക് മറുപടി നല്‍കാനുള്ള സംവിധാനവും ചിത്രങ്ങള്‍ കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

മാര്‍ച്ച് മാസം I/O ഡെവലപ്പര്‍ കോണ്‍ഫറന്‍സിലായിരുന്നു ഓറിയോയുടെ പുതിയ വേര്‍ഷനായ ‘പി’ അവര്‍ പ്രഖ്യാപിച്ചത്. ശേഷം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഉപയോക്താക്കള്‍. നിലവില്‍ ഓറിയോ ഒ.എസ് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പലര്‍ക്കും പൈ’ ലഭ്യമാകും. എന്നാല്‍ ആദ്യം ഗൂഗിളിെന്റ പിക്‌സല്‍ ഫോണുകളിലായിരിക്കും പൈ അപ്‌ഡേഷന്‍ ലഭിക്കുക. പിക്‌സലിെന്റ നാല് മോഡലുകള്‍ക്കും തിങ്കളാഴ്ച മുതല്‍ അപ്‌ഡേറ്റുകള്‍ നല്‍കി തുടങ്ങി. നേരത്തെ എന്തായിരിക്കും ഈ ഒഎസ് പതിപ്പിന് പേരിടുക എന്നത് സംബന്ധിച്ച് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പൈ ആയിരിക്കും എന്ന് ആര്‍ക്കും സൂചന ഉണ്ടായിരുന്നില്ല. അമേരിക്കയിലും മറ്റും ഏറെ പ്രചാരമുള്ള ഒരു മധുര പലഹാരമാണ് പൈ.

ആദ്യഘട്ടത്തില്‍ ഗൂഗിള്‍ പിക്‌സല്‍, ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകളിലാണ് ഈ അപ്‌ഡേറ്റ് ലഭിക്കുക. പിന്നീട് നോണ്‍ ഗൂഗിള്‍ ഫോണുകള്‍ ഈ വര്‍ഷം അവസാനത്തോടെ പി അപ്‌ഡേറ്റ് ലഭിക്കും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: