ആന്റി ഇസ്ലാം പാര്‍ട്ടികള്‍ മിന്നും പ്രകടനവുമായി യൂറോപ്പ്യന്‍ പാര്‍ലമെന്റിലേക്ക്


ബ്രസ്സല്‍സ് : യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ യൂറോപ്പിലെങ്ങും തീവ്ര വലതുപക്ഷം വന്‍ വിജയം നേടി. യൂണിയന്റെ ഭാവി നിര്‍ണയിക്കുന്ന ഈ തെരെഞ്ഞെടുപ്പില്‍ വലതു പക്ഷത്തിന്റെ വിജയം ശക്തമായ ചില നിലപാടുകളില്‍ മേലുള്ള വിജയം കൂടിയാണ് നേടിയത്.

യൂറോപ്പിന്റെ സുരക്ഷാ , പ്രത്യേകിച്ച് ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യൂറോപ്പിലെ വലതു പക്ഷം ശക്തമായ നിലപാടുകള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ യൂണിയന്‍ പാര്‍ലമെന്റിലെ ഇടത് പാര്‍ട്ടികള്‍ ഇത്തരം വിഷയങ്ങളെ അകറ്റിനിര്‍ത്തിയിരുന്നു. ഇതിനു ശക്തമായ തിരിച്ചടിയാണ് ഇത്തവണ നേരിട്ടത്. യൂറോപ്പിന്റെ സമഗ്ര വികസനവും, സുരക്ഷയും, പരിസ്ഥിതി സംരക്ഷണവും ഉറപ്പ് വരുത്തുന്ന പാര്‍ട്ടികള്‍ യൂണിയന്‍ ഭരണത്തില്‍ എത്തണമെന്ന് യൂറോപ്പുകാര്‍ തീവ്രമായി ആഗ്രഹിച്ചു എന്ന് വേണം കണക്കാക്കാന്‍.

ലോകമെമ്പാടും ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ യൂറോപ്യന്‍ തെരെഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായും കാണാം. യൂറോപ്പിന് നേരെ ഉയരുന്ന ഏതൊരു വെല്ലുവിളിയും ഏറ്റെടുക്കാന്‍ കഴിയുന്ന പാര്‍ട്ടികളെ യൂറോപ്പ്യന്‍ ജനത തിരിച്ചറിഞ്ഞതായും തെരെഞ്ഞെപ്പ് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഫ്രാന്‍സില്‍ നാഷണല്‍ റാലിയും, ഇറ്റലിയില്‍ സാല്‍വിനിയുടെ ലീഗ യും വന്‍ മുന്നേറ്റമാണ് നടത്തിയിക്കുന്നത്. പോളണ്ടിലും , ഹങ്കേറിയിലും സമാന സാഹചര്യമാണുള്ളത്.

ബ്രിട്ടനില്‍ ബ്രെക്‌സിറ്റ് പാര്‍ട്ടി വലിയ മുന്നേറ്റമാണ് കാഴ്ച വെക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ലേബര്‍ പാര്‍ട്ടിക്കും തിരിച്ചടി നേരിട്ടു. . ഫലമറിഞ്ഞ ബ്രിട്ടനിലെ 64 സീറ്റുകളില്‍ ഫരാഗിന്റെ ബ്രെക്‌സിറ്റ് പാര്‍ട്ടി തൂത്തുവാരിയത് 28 സീറ്റുകള്‍. ലേബര്‍ പാര്‍ട്ടിക്ക് പത്തും കണ്‍സര്‍വേട്ടീവുകള്‍ക്ക് മൂന്ന് സീറ്റും മാത്രമാണ് ലഭിച്ചത്.

ഡികെ

Share this news

Leave a Reply

%d bloggers like this: