ആന്റണി വിബിന്‍ സേവ്യേര്‍ അച്ചന്, ഡബ്ലിനില്‍ ഊഷ്മളമായ സ്വീകരണം നല്‍കി

ഡബ്ലിന്‍: വരാപ്പുഴ അതിരൂപതയില്‍ നിന്നും അയര്‍ലണ്ടില്‍ സേവനത്തിനായി റവ. ഫാ. ആന്റണി വിബിന്‍ സേവ്യര്‍ ഡബ്ലിനില്‍ എത്തി ചേര്‍ന്നു. ഡബ്‌ളിന്‍ ആര്‍ച്ച് ബിഷപ്പായ ഡര്‍മിയ്ഡ് മാര്‍ട്ടിന്‍, വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനോട് പ്രത്യേകം ആവശ്യപ്പെട്ടതനുസരിച്ചാണ് ആന്റണി വിബിന്‍ സേവ്യര്‍ അച്ചന്‍ ഇവിടെ എത്തിച്ചേര്‍ന്നത്. എയര്‍പോര്‍ട്ട് പാരിഷ് വികാരിയായ ഡെസ്മണ്ട് ഡോയേലിനുവേണ്ടി പാരിഷ് സെക്രട്ടറി സ്റ്റെഫനി പെപ്പറും റവ. ഫാ. ജോര്‍ജ് അഗസ്റ്റിനും പൂചെണ്ടുകള്‍ നല്‍കി ആന്റണി വിബിന്‍ സേവ്യര്‍ അച്ചനെ, ഡബ്‌ളിന്‍ എയര്‍പോര്‍ട്ടില്‍ ഇന്നലെ സ്വീകരിച്ചു.

സെന്റ് ഫിനിയന്‍സ് ചര്‍ച്ച് റിവര്‍ വാലിയുടെയും, ഔര്‍ ലേഡി ക്വീന്‍ ഓഫ് ഹെവന്‍ ചര്‍ച്ച് ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെയും ഇന്‍ചാര്‍ജാണ് അച്ചന്‍. ന്യൂടൗണ്‍ നെറ്റിവിറ്റി ദേവാലയത്തില്‍ ഇന്ന് വൈകുന്നേരം ഫാ. ആന്റണിയ്ക്കു സ്വീകരണം നല്‍കുന്നതാണ്. കെസിബിസിയുടെ ജോയിന്റ് സെക്രട്ടറിയായും, വരാപ്പുഴ അതിരൂപതയുടെ പബ്ലിക് റിലേഷന്‍ ഓഫീസറായും, ജീവനാഥം മാസികയുടെ മാനേജിങ് എഡിറ്ററായും അച്ചന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: