ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഭീഷണി ഉയര്‍ത്തി ഏജന്റ് സ്മിത്

ന്യൂഡല്‍ഹി: ആന്‍ഡ്രോയ്ഡ് ഫോണുകളിലെ സുരക്ഷ പിഴവ് മുതലെടുത്തുകൊണ്ട് ഫോണുകളില്‍ മാല്‍വെയര്‍ വ്യാപിക്കുന്നു. ഗൂഗിള്‍ അനുബന്ധ ആപ്പുകള്‍ വഴിയാണ് മാല്‍വെയര്‍ എത്തുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. ഏജന്റ് സ്മിത്ത് എന്നറിയപ്പെടുന്ന ഈ മാല്‍വെയര്‍ ലോകത്താകമാനം 25 ദശലക്ഷം മൊബൈല്‍ ഫോണുകളെ ബാധിച്ചതായി ചെക്ക് പൊയന്റ് സോഫ്‌റ്റ്വെയര്‍ റിസര്‍ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ 1.5 കോടി മൊബൈലുകളില്‍ ഏജന്റ് സ്മിത്ത് പടരന്നതായാണ് മുന്നറിയിപ്പ്. മുന്‍പ് ആന്‍ഡ്രോയ്ഡിന് ഭീഷണി ഉയര്‍ത്തിയ മാല്‍വെയറുകളായ ഗൂളിഗന്‍, ഹംമ്മിംഗ് ബാഡ്, കോപ്പികാറ്റ് എന്നിവയുടെ അതേ പ്രവര്‍ത്തന രീതിയാണ് ഏജന്റ് സ്മിത്തിനും എന്നാണ് സൂചന. ഒരു ആന്‍ഡ്രോയ്ഡ് ഉപയോക്താവിന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകളെപ്പോലും ഈ മാല്‍വെയര്‍ ആക്രമിച്ചേക്കാം.

ഫോണിന്റെ വിശാലമായ നിയന്ത്രണം ഏറ്റെടുക്കാന്‍ ഈ മാല്‍വെയറിന് സാധിക്കും. അതിനാല്‍ തന്നെ മൊബൈല്‍ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്താനും, ഫോണ്‍ ഡബ്ബ് ചെയ്യാനും ഒക്കെ ഈ മാല്‍വെയര്‍ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. വിശ്വാസയോഗ്യമായ ആപ്പുകള്‍ മാത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ ചെക്ക് പൊയന്റ് മൊബൈല്‍ ത്രെഡ് ഡിറ്റക്ഷന്‍ റിസര്‍ച്ച് മേധാവി ജോനാതന്‍ ഷിമോവിച്ച് പറയുന്നു.

Share this news

Leave a Reply

%d bloggers like this: