ആനുകൂല്യത്തോടെയുള്ള പാരന്റല്‍ ലീവ്: നവംബര്‍ മുതല്‍ പ്രാബല്യത്തില്‍…

2019 നവംബര്‍ മുതല്‍ അയര്‍ലണ്ടില്‍ ജനിച്ച് വീഴുന്ന കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ക്ക് ശമ്പളത്തോടു കൂടി അവധി ലഭിക്കുന്ന പാരന്റല്‍ ലീവ് അനുവദിക്കും. ജനിച്ചു വീഴുന്ന കുഞ്ഞിന് അച്ഛനമ്മമാരോടൊപ്പം കൂടുതല്‍ ചെലവിടാന്‍ സൗകര്യം ഒരുക്കുന്നതാണ് പാരന്റല്‍ ലീവ് പദ്ധതി.

നിലവില്‍ 26 ആഴ്ചവരെ നീളുന്ന മറ്റേര്‍ണിറ്റി ബെനിഫിറ്റും, 18 ആഴ്ച വരെ അനുകൂല്യമില്ലാതെയുള്ള ലീവും അനുവദനീയമാണ്. കുഞ്ഞിന്റെ പിതാവിനും സമാന കാലയളവില്‍ അവധിക്ക് അര്‍ഹത ലഭിക്കുന്നുണ്ട്. ഇതില്‍ രണ്ടു ആഴ്ചത്തെ അവധി അനുകൂല്യത്തോടെ ലഭിക്കും. കുഞ്ഞു ജനിച്ച് ഒരു വര്‍ഷത്തിനിടയില്‍ ആണ് ഇത് അനുവദിക്കപ്പെടുക. 2021 ഓടെ പാരന്റല്‍ ലീവ് പദ്ധതി 7 ആഴ്ചവരെയാക്കി ഉയര്‍ത്തും.

മറ്റു ഇ.യു രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ ഉയര്‍ന്ന മെറ്റേണിറ്റി പെറ്റേണിറ്റി ആനുകൂല്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ റെജീന ധോഹോര്‍ത്തി വ്യക്തമാക്കി. തൊട്ടടുത്ത രാജ്യമായ യു.കെയിലും മെറ്റേണിറ്റി അവധി 33 ആഴ്ച ആണെങ്കിലും ഇവിടെ അമ്മമാര്‍ക്ക് ആഴ്ചയില്‍ 164 . 80 യൂറോ ആണ് ആനുകൂലയമായി ലഭിക്കുക. നോര്‍വേയില്‍ 13 ആഴ്ചയും, ഫ്രാന്‍സില്‍ 16 ഉം, സ്വീഡനില്‍ 10 ആഴ്ച എന്നിങ്ങനെയാണ് മെറ്റേണിറ്റി അവധികള്‍ അനുവദിക്കുന്നത്.

ഡികെ

ഡികെ

Share this news

Leave a Reply

%d bloggers like this: