ആദ്യ വിമാനയാത്രയില്‍ പാട്ടും ആഘോഷവുമായി കണ്ണൂരിലെ യാത്രക്കാര്‍

ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ഇത്രേം ആഘോഷമാക്കി ഒരു എയര്‍പോര്‍ട്ടും ഉദ്ഘാടനം ചെയ്തിട്ടുണ്ടാകില്ല. തികച്ചും വ്യത്യസ്തമായിട്ടായിരുന്നു കണ്ണൂരില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്. പറന്നുയരുന്നതിനു മുമ്പ് എയര്‍പോര്‍ട്ടും പരിസരവും കേട്ടത് ഒരു തലശ്ശേരിപ്പയ്യന്റെ പാട്ടാണ്. വിമാനത്തിനകത്ത് മാപ്പിളപ്പാട്ടിന്റെ ഈണവും മലബാറിന്റെ താളവും.

കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനയാത്ര പാട്ടുകള്‍ പാടിയാണ് യാത്രക്കാര്‍ ആഘോഷിച്ചത്. ‘ലങ്കി.. മറിയു..ന്നോളെ..’ എന്ന മാപ്പിളപ്പാട്ടിന്റെ ഈരടികളുമായിട്ടാണ് കണ്ണൂര്‍ക്കാര്‍ യാത്ര നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്ന വീഡിയോയില്‍ ഗംഭീര കമന്റുകള്‍ എത്തുന്നതാണ്. ‘നമ്മള് കണ്ണൂരുകാരിങ്ങനാണപ്പാ’, ‘ഇത്രയധികം യാത്രക്കാര്‍ സന്തോഷത്തോടെ നാട്ടില്‍ നിന്നും വിദേശത്തേക്ക് തിരിച്ച് പോകുന്ന കാഴ്ച ആദ്യമായിട്ടാണ്’ ഇങ്ങനെ പോകുന്നു കമന്റുകള്‍. ഫെയ്സ്ബുക്കില്‍ പങ്കുവച്ച വീഡിയോ കാണാം..

Share this news

Leave a Reply

%d bloggers like this: