ആദ്യ ബജറ്റുമായി ട്രംപ്; അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ചെലവിനത്തില്‍ 3.6 ലക്ഷം കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശം

ആദ്യ ബജറ്റുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാര്‍ലമെന്റില്‍. മെക്സിക്കോ അതിര്‍ത്തിയില്‍ മതിലു കെട്ടിത്തുടങ്ങാന്‍ 160 കോടി ഡോളര്‍ നീക്കിവയ്ക്കാനും പാവപ്പെട്ടവര്‍ക്കുള്ള ആരോഗ്യപദ്ധതികള്‍ക്കുള്ള പണം വെട്ടിക്കുറച്ച് ചെലവുചുരുക്കാനും ട്രംപ് നിര്‍ദേശിച്ചു. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ചെലവിനത്തില്‍ 3.6 ലക്ഷം കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്.

മൂന്നു ശതമാനം വളര്‍ച്ചയെന്ന ലക്ഷ്യമാണ് മുന്നില്‍. പാകിസ്താനുള്‍പ്പെടെ രാജ്യങ്ങള്‍ക്കുള്ള സൈനിക സഹായം ഇനി മുതല്‍ സാമ്പത്തിക വായ്പയായി നല്‍കാനും നിര്‍ദേശമുണ്ട്. വിദേശ രാജ്യങ്ങളിലെ നയതന്ത്ര, ജീവകാരുണ്യപ്രവര്‍ത്തന ചെലവുകളില്‍ 29% വരെ കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പാകിസ്താന് ആയുധങ്ങളുള്‍പ്പെടെ വാങ്ങാനായി നല്‍കി വരുന്ന പണമാണ് വായ്പയായി മാറ്റാന്‍ നീക്കം.

യുഎസിന്റെ സ്വന്തം സൈനികാവശ്യങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കുകയാണു ലക്ഷ്യം. ഇക്കാര്യത്തില്‍ അന്തിമതീരുമാനം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റേതാകുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. മുന്‍കാലങ്ങളിലെപ്പോലെ തന്നെ പാകിസ്താനും ഇസ്രയേലും ഈജിപ്തും സഹായധനപ്പട്ടികയിലുണ്ടെന്നും എന്നാല്‍ സഹായധനത്തിന്റെ കാര്യത്തില്‍ ഏതാനും മാറ്റം വരുത്തിയിട്ടുണ്ടെന്നുമാണു വിശദീകരണം.

ആണവായുധപദ്ധതികള്‍ക്കുള്‍പ്പെടെ 60300 കോടി ഡോളറാണ് പ്രതിരോധച്ചെലവിനത്തില്‍ ബജറ്റി!ല്‍ വകയിരുത്തിയിട്ടുള്ളത്. അതേസമയം, കാര്‍ഷികോല്‍പാദന രംഗത്ത് 4654 കോടി ഡോളര്‍ വെട്ടിക്കുറച്ചിട്ടുമുണ്ട്.

 

 
ഇ എം

Share this news

Leave a Reply

%d bloggers like this: