ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് അയര്‍ലന്‍ഡില്‍ വായ്പാ ഇനത്തില്‍ 2000 യൂറോയെങ്കിലും അധിക ചെലവ്

ഡബ്ലിന്‍: മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് രാജ്യത്ത് ആദ്യമായി വീട് വാങ്ങുന്നവര്‍ 2000  യൂറോ വരെ വായ്പയിനത്തില്‍ കൂടുതല്‍ തിരിച്ച് നല്‍കുന്നതായി റിപ്പോര്‍ട്ട്. യൂറോ കറന്‍സി മേഖലയിലെ വാരിയബിള്‍ വായ്പാ നിരക്ക് ശരാശരി പ്രകടമാകുന്നതിലും രണ്ട് ശതമാനം അധികമാണ് അയര്‍ലന്‍ഡില്‍  എന്ന് സെന്‍ട്രല്‍ ബാങ്കിന്‍റെ കണക്ക് തന്നെ വ്യക്തമാക്കുന്നു.  പുതിയതായി വീട് വാങ്ങുന്നവര്‍ക്ക് പലിശ വരുന്നത് 3.96 ശതമാനം വരെയാണ്.   യൂറോ നിരക്ക് ഇതിന്‍റെ ഏകദേശം പകുതി മാത്രമാണ് (20.5 ശതമാനം ) ആണ്. ഇത് മൂലം അധികം നല്‍കേണ്ടി വരുന്നത് 2000 യൂറോയോളം ആയിരിക്കും.

ശരാശരി വായ്പാ തുക അനുവദിക്കുന്നത് ഐറിഷ് ബാങ്കിങ് ആന്‍റ് പെയ്മെന്‍റ് ഫെഡറേഷന്‍ കണക്ക് പ്രകാരം €191,371ആണ്.   മാസം അടവ് വരുന്നത് €998 ആയിരിക്കും.  25 വര്‍ഷത്തേക്ക് 3.96ശതമാനം വാരിയബിള്‍ നിരക്കില്‍ വായ്പയെടുക്കുമ്പോഴാണിത്.യൂറോ മേഖലയിലെ ശരാശരി ആകട്ടെ 205 ശതമാനം പലിശനിരക്ക് എന്നിരിക്കെ മാസം അടച്ച് തീര്‍ക്കേണ്ടത്  €814ആയിരിക്കും. തിരിച്ചടവിന്‍റെ കാര്യത്തില്‍ മാസം €184 ഉം വര്‍ഷം  €2,208 ന്‍റെയും വ്യത്യാസം വ്യക്തമാകും.  ഫിക്സ്ഡ് നിരക്ക് വാരിയബിള്‍ നിരക്കിനേക്കാളും കുറവായാണ് കാണുന്നത്.

പുതിയ വായ്പകളെടുക്കുന്നവര്‍ക്ക് ഫിക്സ്ഡ് നിരക്ക് 3.7 ശതമാനം വരെ ലഭ്യമാണ്.  നിലവില്‍ ഉള്ള വായ്പാ ബാധ്യതക്കാരന് 3.93 ശതമാനവും നിരക്ക് വരും.

Share this news

Leave a Reply

%d bloggers like this: