ആദ്യഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച; പ്രചാരണം കലാശക്കൊട്ടിലേക്ക്

 

തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെപ്പിന്റെ ആദ്യ ഘട്ട പ്രചാരണം അവസാനഘട്ടത്തിലേക്ക്. കൊട്ടിക്കലാശത്തിന്റെ തയാറെടുപ്പുകളാണു നാടെങ്ങും. അവസാന നിമിഷവും വീറോടെ പ്രചാരണം തുടരുകയാണു മുന്നണികള്‍.

വൈകുന്നേരം അഞ്ചുമണിയോടെ പ്രചാരണ പരിപാടി അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്,കണ്ണൂര്‍ ,വയനാട്. കാസര്‍ക്കോട് എന്നീ ജില്ലകളിലാണ് ആദ്യ വിധിയെഴുത്ത്. ഈ ജില്ലകളില്‍ ഞായറാഴ്ച നിശബ്ദ പ്രചാരണമായിരിക്കും നടക്കുക. തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെയാണ് വോട്ടെടുപ്പ്.

പ്രചാരണം സമാധനപരമായി അവസാനിച്ചുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പോലിസ് മേധാവികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്.കള്ളപ്പണവും മദ്യവും ഒഴുകുന്നത് തടയാന്‍ ചെക്‌പോസ്റ്റുകളില്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്.

Share this news

Leave a Reply

%d bloggers like this: