ആദ്യം കടന്നാക്രമണം, പിന്നെ കെട്ടിപ്പിടുത്തം; സഭയെ ഇളക്കി മറിച്ചു രാഹുല്‍

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ചും പ്രധാനമന്ത്രിയെ കടന്നാക്രമിച്ചു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യസന്ധനല്ലെന്നും രാഹുല്‍ പ്രസംഗത്തില്‍ ആരോപിച്ചു.

വാഗ്ദാന ലംഘനങ്ങുടെ കഥയാണ് സര്‍ക്കാരിനുള്ളത്. 21ാം നൂറ്റാണ്ടിലെ രാഷ്ട്രീയ ആയുധത്തിന് ഇരയാണ് ടിഡിപി എന്ന രാഷ്ട്രീയ പാര്‍ട്ടി. തെലുങ്കു ദേശം പാര്‍ട്ടിയെ രാഷ്ടീയ അയുധമാക്കുക മാത്രമല്ല പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുകയായിരുന്നെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രസംഗം ആരംഭിച്ചു കൊണ്ട് പറഞ്ഞു. വിവിധ വിഷയങ്ങളില്‍ ഊന്നിക്കൊണ്ട് കൊണ്ടുവന്ന അവിശ്വാസം പ്രമേയ ചര്‍ച്ചകള്‍ ആന്ധ്ര പേദേശില്‍ ഊന്നി നിന്നുകൊണ്ട് സംസാരിച്ചതിനെ വിമര്‍ശിക്കുക കൂടിയായിരുന്നു അദ്ദേഹം ചെയ്തത്.

പ്രതിവര്‍ഷം രണ്ട് ലക്ഷം തൊഴിലവസരങ്ങളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ നാലു ലക്ഷം മാതമാണ് ഇതു വരെ സൃഷ്ടിച്ചതെന്ന് ലേബര്‍ ബ്യൂറോ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. അവിശ്വാസ പ്രമേ ചര്‍ച്ചക്ക് തുടക്കമിട്ടുകൊണ്ടള്ള ജയദേവ് ഗല്ലയുടെ പ്രസംഗം ശ്രദ്ധിക്കുകയായിരുന്നു താന്‍. ടിഡിപിയുടെ വേദനയുടെ ആഴം മനസിലാക്കുന്നു. അതില്‍ താന്‍ ഉത്കണ്ഠ രേഖപ്പെടുത്തുന്നു.

സര്‍ക്കാര്‍ ചരക്കു സേവന നികുതി കൊണ്ടുവന്നു. അഞ്ച് സ്ലാബുകളാക്കിയാണ് നടപ്പാക്കിയത്. ചെറുകിട കച്ചവടക്കാരില്‍ ആദായനികുതി ചുമത്തി അവരെ നശിപ്പിച്ചു. സുറത്തിലെ ജനങ്ങളുമായി താന്‍ സംവദിച്ചിരുന്നു. കര്‍ഷകരും ചെറുകിട കച്ചവടക്കാരുമായിരുന്നു അതില്‍ അധികവും. നോട്ട് നിരോധനം തങ്ങളെ പ്രതികൂലമായി ബാധിച്ചെന്നായിരുന്നു അവര്‍ പറഞ്ഞത്.

പ്രതിരോധ മന്ത്രി പറയുന്നു റാഫേല്‍ ഇടപാടില്‍ രഹസ്യ സ്വഭാവുണ്ടെന്ന്. എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റുമായി താന്‍ സംസാരിച്ചിരുന്നു അത്തരമൊരു സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ല. അത്തരമൊന്നില്ലെന്നാണ് അദ്ദഹത്തിന്റെ നിലപാടെന്നും രാഹുല്‍ ആരോപിച്ചു. ജിഎസ്ടി രാജ്യത്തെ ചെറുകിട വ്യവസായത്തെ തകര്‍ത്തു. പക്ഷേ പ്രധാനമന്ത്രി ഇത് ശ്രദ്ധിക്കുന്നില്ല. അദ്ദേഹത്തിന് വിദേശത്തടക്കമുള്ള വന്‍കിട വ്യവസായികളോടാണ് താല്‍പര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ വാക്കുകള്‍ കേട്ട് പ്രധാനമന്ത്രി പുഞ്ചിരിക്കുകയാണ്. എന്നാല്‍ അദ്ദേഹം അസ്വസ്ഥനാണ്. മോദിക്ക് എന്റെ കണ്ണുകളില്‍ നോക്കാനാവില്ല. അദ്ദേഹം സത്യസന്ധനല്ലെന്നും രാഹുല്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. ഒരു വിമാനം പോലും പണിതിട്ടില്ലാത്ത കമ്പനിക്ക് 350000 കോടിയുടെ കരാര്‍ ലഭിക്കുന്നു. അയാള്‍ പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായതാണ് ഇതിന്റെ ആകെയുള്ള മാനദണ്ഡമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ കാവല്‍ക്കാരനാണ് താനെന്നാണ് പ്രധാനമന്ത്രി എപ്പോഴും പറയാറുള്ളത്. എന്നാല്‍ അമിത് ഷായുടെ മകനെതിരേ കോടികളുടെ ക്രമക്കേട് ആരോപണം ഉയര്‍ന്നിട്ടും മിണ്ടാത്ത വ്യക്തിയാണ് അദ്ദേഹമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കുറ്റപ്പെടുത്തി. അമിത് ഷാക്കെതിരായ പ്രസതാവനക്കെതിരേ ഭരണപക്ഷം കടുത്ത പ്രതിഷേധം ഉന്നയിച്ചതോടെ സഭ തടസപ്പെടുകയും പിന്നിട് അല്‍പസമയത്തേക്ക് നിര്‍ത്തിവയക്കുകയുമായിരുന്നു.

പ്രസംഗം അവസാനിപ്പിച്ച ശേഷം രാഹുല്‍ പ്രധാനമന്ത്രിക്ക് സമീപത്തെത്തി അദ്ദേഹത്തെ അലിംഗനം ചെയ്തത് ഏവരെയും അമ്പരപ്പിച്ചു. മോദിക്കടുത്തെത്തി സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹസ്ത ദാനം ചെയ്ത ശേഷം കെട്ടിപ്പിടിക്കുകയായിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: