ആഞ്ചല മെര്‍ക്കല്‍ ഉത്തരവാദിയെന്ന് വലതു പക്ഷം, ആക്രമണമാണന്ന് പറയാനാവില്ലന്ന് മെര്‍ക്കലിന്റെ മന്ത്രി

 

ബെര്‍ലിന്‍: ചോരപാട് വിണ തെരുവുകളില്‍ ഈ വര്‍ഷം ക്രിസ്തുമസ് ഭീതിമാണ് ജര്‍മ്മനിയില്‍.തട്ടിയെടുത്ത ട്രക്കിലെ പോളീഷ് കാരനായ ഡ്രൈവറെ കൊലപ്പെടുത്തി ഭീകരന്‍ ആക്രമണം നടത്തിയെന്ന സംശയം സുരക്ഷാ ഏജന്‍സികള്‍ പ്രകടിപ്പിക്കുന്നു.ഫ്രാന്‍സിലെ തെരുവുകളില്‍ ആകെ പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 200ല്‍ അധികം ജീവനുകള്‍ പിടഞ്ഞു മരിച്ച ശേഷം യൂറോപ്പിന്റെ നെഞ്ചിലേയ്ക്ക് ഭീതി നിറച്ച് ഇന്നലെ വൈകിട്ട് ക്രിസ്തുമസ് മാര്‍ക്കറ്റിലെ ജനങ്ങള്‍ക്കിടയിലേയ്ക്ക് ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു എന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതേ സമയം ആക്രമണം എന്ന് സംഭവത്തെ വിശേഷിപ്പിക്കാന്‍ സമയം ആയിട്ടില്ല എന്ന നിലപാടിലാണ് ജര്‍മ്മന്‍ മന്ത്രി തോമസ് ഡി മസീര എ ആര്‍ ഡി ടെലിവിഷനോട്നിലപാട് വ്യക്തമാക്കി.എന്നാല്‍ 2015 ഡിസംബര്‍ 31 ന് രാജ്യത്ത് എത്തിയ അഭ്യാര്‍ത്ഥിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതായി ജര്‍മ്മന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഇയാള്‍ ആക്രമണവുമായി ബന്ധപ്പെട്ട ആള്‍ അല്ല എന്ന് പോലീസ് സംശയിക്കുന്നതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍,ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ സഹായിക്കാനെന്ന മറവില്‍ ജര്‍മ്മനിയുടെ അഭ്യന്തര സുരക്ഷ അപകടത്തിലാക്കി എന്ന് വലതു പക്ഷം ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.എന്നാല്‍ സംഭവത്തെ കുറിച്ച് ചാന്‍സലര്‍ ഇതുവരെ നിശബ്ഡത പാലിക്കുകയാണ്.ഇവരുടെ ഒരു ഔദ്യോഗിക അഭിപ്രായങ്ങളും പുറത്തു വന്നിട്ടില്ല.

തന്റെ ലോറിയുടെ ഡ്രൈവറോട് താന്‍ ഫോണില്‍ സംസാരിച്ചിരുന്നു എന്ന് ഇതിനിടയില്‍ ലോറിയുടെ ഉടമ പോളന്റ് സ്വദേശി വ്യക്തമാക്കി.തങ്ങള്‍ ബെര്‍ലിനില്‍ എത്തിയതായി ഡ്രൈവര്‍ പറഞ്ഞതായാണ് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ ഡ്രൈവറെ ഭീകരര്‍ അപായപ്പെടുത്തി എന്ന ആശങ്കയിലാണ് ഏരിയല്‍ സുരവ്‌സ്‌കി എന്ന ലോറി ഉടമ.

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ജര്‍മ്മനിയിലെ സംഭവങ്ങള്‍ എന്തായാലും ജനങ്ങളില്‍ വമ്പന്‍ ചലനങ്ങള്‍ ഉളവാക്കും.ഒപ്പം ഭീതിതമായ ആദ്യ യൂറോപ്യന്‍ ക്രിസ്തുമസ് ആയിരിക്കും ഈ വര്‍ഷത്തേത്.

Share this news

Leave a Reply

%d bloggers like this: