ആഗോള വ്യാപകമായ സിക, എബോള വൈറസുകളെ തുരത്താന്‍ കഴിയുന്ന കണ്ടെത്തലുമായി ഡബ്ലിന്‍ ട്രിനിറ്റി കോളേജ്

ഡബ്ലിന്‍: മനുഷ്യ ശരീരത്തില്‍ വൈറസ് ബാധയേറ്റാല്‍ രോഗപ്രതിരോധ സംവിധാനം തിരിച്ചു ലഭിക്കാന്‍ സഹായകമാകുന്ന കണ്ടെത്തുമായി ഡബ്ലിന്‍ ട്രിനിറ്റി കോളേജ് പ്രതിരോധ വിഭാഗം. ട്രിനിറ്റി കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ നെഗല്‍ സ്റ്റീവന്‍സന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണ റിപ്പോര്‍ട്ട് സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ലൈഫ് സയന്‍സ് ജേണലില്‍ പ്രസിദ്ധപ്പെടുത്തി. ഈ കണ്ടെത്തല്‍ ആഗോള വ്യാധികളായ സിക, എബോള, സാര്‍സ് എന്നിവമൂലമുണ്ടാകുന്ന വൈറല്‍ ഇന്‍ഫെക്ഷനു പ്രതിവിധിയായി ഉപയോഗിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.

STAT 3 എന്ന് പേരിട്ട സാങ്കേതിക വിദ്യ വഴി വൈറസിന്റെ സംക്രമണം തടയുന്നതിലൂടെ രോഗമുക്തി നേടാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തി. മനുഷ്യ ശരീരത്തില്‍ വൈറസ് ബാധ ഏല്‍ക്കുമ്പോള്‍ ശരീരം അതിനെതിരെ ഇന്റര്‍ ഫെറോന എന്ന രാസവസ്തു ഉത്പാദിച്ച് വൈറസ് ബാധയെ ഇല്ലായ്മ ചെയ്യുകയാണ് പതിവ്. എന്നാല്‍ ചില വൈറസുകള്‍ ഇന്റര്‍ഫെറോണ്‍ പ്രവാഹത്തെ തടഞ്ഞു നിര്‍ത്തി രോഗപ്രതിരോധ സംവിധാനം പൂര്‍ണമായും തകരാറിലാക്കുന്നു.

ഇന്റര്‍ ഫെറോണിന്റെ പ്രവണം കോശങ്ങളില്‍ തടസങ്ങളില്ലാതെ പ്രവഹിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത STAT 3 . ഇതോടെ രോഗപ്രതിരോധശേഷി തിരിച്ച് ലഭിക്കുകയും രോഗം പൂര്‍ണമായി നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുകയും ചെയ്യുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: