ആഗോള മലയാളത്തിനു അയര്‍ലണ്ടില്‍ നിന്നൊരു ഗാനോപഹാരം ! ഇന്ത്യന്‍ സമയം ശനിയാഴ്ച വൈകുന്നേരം 3:15 ന് ശാലോം ടിവിയില്‍

പാശ്ചാത്താപത്തിന്റെയും പരിവര്‍ത്തനത്തിന്റെയും പാതയിലൂടെയുള്ള ഒരു തീര്‍ത്ഥയാത്രയാണ് വലിയ നോമ്പ്. ഈ സന്ദേശം ഹൃദയസ്പര്‍ശിയായി പകര്‍ന്നു നല്‍കികൊണ്ട് ചിട്ടപ്പെടുത്തിയ ഒരു മനോഹര ഗാനമാണ് ‘നെറ്റിയില്‍ ചാരവും പൂശി … ‘ എന്നു തുടങ്ങുന്ന ഈ വീഡിയോ ആല്‍ബം. ജോസഫ് വെള്ളനാല്‍ അച്ഛന്‍ രചനയും സുബിന്‍ ജോസഫ് സംഗീതവും നല്കിയ ഈ ഗാനം കെസ്റ്റര്‍ പാടിയപ്പോള്‍ ഏറ്റം ഹൃദയ ഹാരിയായി മാറി.

ബിനു, അനു ദമ്പതികളുടെ അഭിനയ ചാതുരിയും,അയര്‍ലണ്ടിന്റെ നയനമോഹന സൗന്ദര്യവും ലൂര്‍ദ്, ഫാത്തിമ എന്നീ പുണ്യ സ്ഥലങ്ങളും ഒന്നിച്ചു സമന്വയിച്ചപ്പോള്‍ ക്രിസ്തുവിന്റെ നാമ മഹത്വത്തിനായി, മനുഷ്യ ഹൃദയങ്ങളെ സ്പര്‍ശിക്കാനുതകുന്ന ഭക്തിസാന്ദ്രമായ ഒരു കലാസൃഷ്ടിയായി ഇത് മാറി. ഫാ. ജോസഫ് വെള്ളനാല്‍സംവിധാനവും മെന്യുത്ത് യൂണിവേഴ്‌സിറ്റിയില്‍നിന്നും റേഡിയോ ടെലിവിഷന്‍ പ്രോഡക്ഷനില്‍ എം.എ ബിരുദം കരസ്ഥമാക്കിയ സി. ജിനി ജോര്‍ജ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.ഈ ഗാനം ഇന്ന് (20-02-2016) ഇന്ത്യന്‍ സമയം 3.15 ന്ശാലോം ടിവിയില്‍സംപ്രേക്ഷണം ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: